Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : snatching of a necklace

Thiruvananthapuram

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​യു​ടെ മാ​ല​ ക​വ​ർ​ന്ന കേസിൽ മൂ​ന്നാം പ്ര​തി പി​ടി​യി​ൽ

ഉ​ള്ളൂ​ർ: വ​ഴി​യോ​ര​ത്ത് സ​ർ​ബ​ത്ത് ക​ട ന​ട​ത്തി​വ​രു​ന്ന സ്ത്രീ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നാം പ്ര​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊലി സ് പി​ടി​കൂ​ടി.​ കൊ​ല്ലം പെ​രും​കു​ളം കു​ന്ത​ല​ത്താ​ഴം കി​ളി​കൊ​ല്ലൂ​ർ ച​രു​വി​ള വീ​ട്ടി​ൽ ഷ​മീ​ർ (36) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ക്ടോ​ബ​ർ 27ന് ​ഉ​ച്ച​യ്ക്ക് ആ​ക്കു​ളം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കിന് എ​തി​ർ​വ​ശ​ത്താ​യിരുന്നു സം​ഭ​വം.​ആ​ക്കു​ളം എ​ർ​ത്ത് സ​യ​ൻ​സി​നു സ​മീ​പം പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യ​കു​മാ​രി​യു​ടെ മൂന്നു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യാ​ണ് മൂ​ന്നം​ഗ സം​ഘം ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​ണ​ക്കാ​ട് പു​ത്ത​ൻ​കോ​ട്ട സ്വ​ദേ​ശി ധ​നു​ഷി​നെ (24) നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​പ്പോ​ൾ പി​ടി​യി​ലാ​യ ഷ​മീ​ർ ആ​ണ് സം​ഭ​വ​ദി​വ​സം ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. കൊ​ല​പാ​ത​ക ശ്ര​മം, അ​ടി​പി​ടി, ല​ഹ​രി വി​ല്പ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. സി​ഐ ഗി​രി​ലാ​ൽ, എ​സ്​ഐ​മാ​രാ​യ വി​പി​ൻ, തോ​മ​സ്, മു​ഹ​മ്മ​ദ് യാ​സീ​ൻ, ദി​ലീ​പ് കു​മാ​ർ, എ​എ​സ്​ഐ ജ്യോ​തി, സിപിഒ​മാ​രാ​യ ബി​നി​ത, ജ​ഹാം​ഗീ​ർ, അ​ജി​ത്ത്, അ​രു​ൺ, ശ്രീ​ജി​ത്ത്, സ​ന​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up