അറസ്റ്റിലായ പ്രതി
ഉള്ളൂർ: വഴിയോരത്ത് സർബത്ത് കട നടത്തിവരുന്ന സ്ത്രീയുടെ മാല കവർന്ന സംഭവത്തിൽ മൂന്നാം പ്രതിയെ മെഡിക്കൽ കോളജ് പൊലി സ് പിടികൂടി. കൊല്ലം പെരുംകുളം കുന്തലത്താഴം കിളികൊല്ലൂർ ചരുവിള വീട്ടിൽ ഷമീർ (36) ആണ് പിടിയിലായത്. ഒക്ടോബർ 27ന് ഉച്ചയ്ക്ക് ആക്കുളം ചിൽഡ്രൻസ് പാർക്കിന് എതിർവശത്തായിരുന്നു സംഭവം.ആക്കുളം എർത്ത് സയൻസിനു സമീപം പുതുവൽ പുത്തൻവീട്ടിൽ ജയകുമാരിയുടെ മൂന്നു പവന്റെ സ്വർണമാലയാണ് മൂന്നംഗ സംഘം കവർന്നത്. സംഭവത്തിൽ മണക്കാട് പുത്തൻകോട്ട സ്വദേശി ധനുഷിനെ (24) നേരത്തെ പിടികൂടിയിരുന്നു.
ഇപ്പോൾ പിടിയിലായ ഷമീർ ആണ് സംഭവദിവസം ബൈക്ക് ഓടിച്ചിരുന്നത്. കൊലപാതക ശ്രമം, അടിപിടി, ലഹരി വില്പന കേസുകളിൽ പ്രതിയാണ് ഇയാൾ. സിഐ ഗിരിലാൽ, എസ്ഐമാരായ വിപിൻ, തോമസ്, മുഹമ്മദ് യാസീൻ, ദിലീപ് കുമാർ, എഎസ്ഐ ജ്യോതി, സിപിഒമാരായ ബിനിത, ജഹാംഗീർ, അജിത്ത്, അരുൺ, ശ്രീജിത്ത്, സനൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags : accused arrested snatching NattuVishesham DistrictNews