Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snatching

പ​രി​യാ​ര​ത്ത് ബൈ​ക്കി​ലെ​ത്തി വ​യോ​ധി​ക​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന ദ​മ്പ​തി​മാ​ര്‍ പി​ടി​യി​ല്‍

ക​ണ്ണൂ​ര്‍: പ​രി​യാ​ര​ത്ത് ബൈ​ക്കി​ലെ​ത്തി വ​യോ​ധി​ക​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന ദ​മ്പ​തി​മാ​ര്‍ പി​ടി​യി​ല്‍. പ​യ്യ​ന്നൂ​ര്‍ താ​യ​നേ​രി സ്വ​ദേ​ശി ത​റ​മ്മ​ല്‍ അ​ര്‍​ജു​ന്‍, ഭാ​ര്യ ഹെ​ലോ​യ്സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ല്‍ പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു സ​രോ​ജി​നി. പെ​ട്ടെ​ന്നാ​ണ് ബൈ​ക്കി​ലെ​ത്തി​യ സ്ത്രീ​യും പു​രു​ഷ​നും വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന സ​മീ​പ​ത്ത് നി​ര്‍​ത്തി​യ​ത്.

പൊ​ടു​ന്ന​നെ പി​ന്നി​ലി​രു​ന്ന സ്ത്രീ ​സ​രോ​ജ​നി​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന ഒ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു. ദ​ന്പ​തി​മാ​ർ നി​മി​ഷ വേ​ഗം കൊ​ണ്ട് സ്ഥ​ലം വി​ട്ടു. പ​രാ​തി കി​ട്ടി​യ​തോ​ടെ പ​രി​യാ​രം പൊ​ലി​സ് തെ​ര​ച്ചി​ല്‍ തു​ട​ങ്ങി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ അ​ര്‍​ജു​നും ഭാ​ര്യ ഹെ​ലോ​യ്സു​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

അ​ര്‍​ജു​നെ പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും ഭാ​ര്യ ഹെ​ലോ​യ്സി​നെ തൃ​ക്ക​രി​പ്പൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് പൊ​ല‌ി​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ര്‍​ക്കു​ന്ന​തി​നാ​യാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ര്‍ പൊ​ലി​സി​ന് മൊ​ഴി ന​ല്‍​കി.

 

Latest News

Corehub Up