Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Threatening police using a pet dog

Thiruvananthapuram

വീ​ട്ടി​ലെ നാ​യ​യെ ഉപയോഗിച്ച് പൊലിസിനെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്ത​ൽ: യുവാവിനെ അറസ്റ്റു ചെയ്തു

നേ​മം: വീ​ട്ടി​ലെ നാ​യ​യെ ഉപയോഗിച്ചു പൊ ലിസിനെ​യും നാ​ട്ടു​കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വാ​വി​നെ ന​രു​വാ​മൂ​ട് പൊലിസ് അ​റ​സ്റ്റു​ചെ​യ്തു. പ​ള്ളി​ച്ച​ല്‍ കു​ള​ങ്ങ​ര​കോ​ണം അം​ബി​കാ സ​ദ​ന​ത്തി​ല്‍ അ​നീ​ഷി(31) നെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ മൊ​ട്ട​മൂ​ട് എം​എ​ല്‍​എ റോ​ഡി​ല്‍ ഒ​രു സം​ഘം മ​ദ്യ​പി​ച്ചു ബ​ഹ​ളംവയ്ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നു സ്ഥ​ല​ത്തെ​ത്തി​യ ന​രു​വാ​മൂ​ട് പൊലിസിനെ അ​നീ​ഷ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വ​ള​ര്‍​ത്തു​നാ​യ​യെവിട്ടു ക​ടി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ക​യുമായിരുന്നു. ചാ​ടിര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച സി​പി​ഒ പീ​റ്റ​ര്‍ ദാ​സി​നു ജീ​പ്പി​ലി​ടി​ച്ചു ന​ടു​വി​നു പ​രി​ക്കേ​റ്റു. ജീ​പ്പി​ന​ക​ത്തേ​യ്ക്കു ക​യ​റി​യ​തി​നാ​ല്‍ നാ​യ​യു​ടെ ക​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

എ​ന്നി​ട്ടും അ​രി​ശം തീ​രാ​തെ അ​നീ​ഷ് നാ​യ​യു​മാ​യി ജീ​പ്പി​നു മു​ന്നി​ല്‍നി​ന്നു പൊലിസിനെ അ​സ​ഭ്യം വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഫോ​ണി​ല്‍ ദൃ​ശ്യ​ങ്ങ​ളെ​ടു​ത്തു ഡി​ജി​പി​ക്കു മെ​യി​ല്‍ അ​യ​ച്ചാ​ല്‍ തൊ​പ്പി തെ​റി​ക്കു​മെ​ന്നും ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളു​ണ്ട്. പൊലിസിന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തു​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേസെടുത്തിരിക്കുന്നത്.

Latest News

Corehub Up