Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : CLC Centenary Conclusion

Thrissur

സി​എ​ൽ​സി ശ​താ​ബ്ദി സ​മാ​പ​ന​വും മാ​ർ താ​ഴത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലിയും

മറ്റം: സി​എ​ൽ​സി ശ​താ​ബ്ദി സ​മാ​പ​ന​വും മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർണ ജൂ​ബി​ലി ആ​ഘോ​ഷ​വും ന​ട​ന്നു. ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ മ​രി​യ​ൻ സൗ​ഹൃ​ദ സം​ഗ​മത്തിന്‍റെ ഭാഗമായി മു​ൻ​കാ​ല സി​എ​ൽ​സി പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​മ​ർ​പ്പി​ത​രു​ടെ​യും സം​ഗ​മം ന​ട​ന്നു.

തൃ​ശൂ​ർ അ​തി​രൂ​പ​ത ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി തോ​മ​സ് കാ​ക്ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ്റം ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ അ​തി​രൂ​പ​ത സീ​നി​യ​ർ സി​എ​ൽ​സി ജ​ന​റ​ൽ കോ​ ഒാർഡി​നേ​റ്റ​ർ വി​നേ​ഷ് കോ​ളേ​ങ്ങാ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി.​ ജ​യ കെ.​ തോ​മ​സ്, ടി.​ഐ. ​ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ​വൈകീട്ട് മ​റ്റം നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ജൂ​ബി​ലേ​റി​യ​ൻ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഫാ. ​ഫ്രാ​ങ്ക്ളി​ൻ ക​ണ്ണ​നാ​ക്ക​ൽ, ഫാ. ​മെ​ൽ​വി​ൻ ചൊ​വ്വ​ല്ലൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.​

ഇ​ട​വ​ക​യി​ലെ സി​എ​ൽ​സി സ്ഥാ​പ​ക​ൻ ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ന​ച്ഛ​ന്‍റെ ക​ബ​റി​ട​ത്തി​ൽ നി​ന്നും കൊ​ണ്ടുവ​ന്ന ദീ​പ​ശി​ഖ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്തയും സു​വ​ർ​ണ ജൂ​ബി​ലി​യേ​റി​യ​നുമായ മാ​ർ. ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ്റം ഫെ​ാറോ​ന വി​കാ​രി ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ജി​യോ വേ​ലു​ക്കാ​ര​ൻ, സി​സ്റ്റ​ർ ലി​നി മ​രി​യ, സി.​കെ.​ജോ​യ്, ഗ്ലോ​റി​ൻ ജോ​യ്, മാ​സ്റ്റ​ർ ടോം ​ജോ, ഏ​ൻ​സ്റ്റി​ൻ അ​രു​ൾ, പി.​ടി.​ സേ​വി, എം.​ അ​രു​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up