കുട്ടനെല്ലൂർ: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഗുരുവായൂർ ക്ഷേത്രദർശനത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ ട്രയൽ റൺ നടത്തി വ്യോമസേന.
കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിലെയും ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെയും ഹെലിപാഡുകളിലാണ് ട്രയൽ റൺ നടത്തിയത്. ഇന്ന് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന്റെ ട്രയൽ നടക്കും.
നാളെയാണ് രാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്.