Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Irinjalakuda Bypass Road

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട ബൈപാ​സ് റോ​ഡി​ന് ശാ​പ​മോ​ക്ഷം; ടാ​റിം​ഗ് തു​ട​ങ്ങി

ഇ​രി​ങ്ങാ​ല​ക്കു​ട: കു​ണ്ടും കു​ഴി​യും വെ​ള്ള​ക്കെ​ട്ടു​മാ​യി യാ​ത്രാ​ദു​രി​ത​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി മാ​റി​യി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട ബൈ​പ്പാ​സ് റോ​ഡി​ന് ഒ​ടു​വി​ല്‍ ശാ​പ​മോ​ക്ഷം. റോ​ഡി​ന്‍റെ സ​മ​ഗ്ര ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​റ്റു​മി​ന്‍ മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. 1160 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഏ​ക​ദേ​ശം ഒ​മ്പ​ത് മീ​റ്റ​ര്‍ വീ​തി​യി​ല്‍ നാ​ലു കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​ത്.
കാ​ന​ക​ളു​ടെ​യും ന​ട​പ്പാ​ത​യു​ടെ​യും നി​ര്‍​മാ​ണം, വൈ​ദ്യു​തി​ത്തൂ​ണു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്ക​ല്‍, പൈ​പ്പ്‌ലൈ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള അ​നു​ബ​ന്ധ ജോ​ലി​ക​ള്‍ എ​ന്നി​വ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ബി​റ്റു​മി​ന്‍ മെ​ക്കാ​ഡം ടാ​റിം​ഗ് ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. അ​ടു​ത്ത ദി​വ​സം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കും. ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ ബി​റ്റു​മി​ന്‍ കോ​ണ്‍​ക്രീ​റ്റ് (ബി​എം​ബി​സി) ടാ​റിം​ഗും ആ​രം​ഭി​ക്കും.

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ബൈ​പ്പാ​സ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ച​ക്കാ​ല​മ​റ്റ​ത്ത് വീ​ട്ടി​ല്‍ ബി​ജോ​യി​യാ​ണ് നി​ര്‍​മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​യാ​ണ് ക​രാ​ര്‍. ന​ഗ​ര​സ​ഭ​യു​ടെ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നാ​ണ് നി​ര്‍​മാ​ണ മേ​ല്‍​നോ​ട്ട ചു​മ​ത​ല.

വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ച്ച​യി​ലാ​യി​രു​ന്ന ബൈ​പ്പാ​സ് റോ​ഡ് യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​യാ​ത്ര​യ്ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും വേ​ദി​യാ​യി​രു​ന്നു. മ​ഴ പെ​യ്താ​ല്‍ വെ​ള്ളം നി​റ​യു​ന്ന കു​ഴി​ക​ളി​ല്‍ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്കെ​തി​രാ​യ സ​മൂ​ഹ​മാ​ധ്യ​മ ട്രോ​ളു​ക​ള്‍​ക്കും വി​ഷ​യ​മാ​യി. വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ കു​ഴി​ക​ളി​ല്‍ വ​ഞ്ചി​യി​റ​ക്കി​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളും അ​ര​ങ്ങേ​റി.

ഒ​ടു​വി​ല്‍ തീ​ര്‍​ത്തും ത​ക​ര്‍​ന്ന 161 മീ​റ്റ​ര്‍ ഭാ​ഗ​ത്ത് 27 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ഗ​ര​സ​ഭ ടൈ​ല്‍ വി​രി​ച്ചി​രു​ന്നു. ഈ ​ഭാ​ഗം ഒ​ഴി​വാ​ക്കി​യാ​ണ് ശേ​ഷി​ക്കു​ന്ന 1160 മീ​റ്റ​ര്‍ റോ​ഡി​ന്‍റെ സ​മ​ഗ്ര ന​വീ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. ബൈ​പ്പാ​സ് റോ​ഡി​നെ രാ​ജ​പാ​ത​യാ​ക്കി മാ​റ്റു​മെ​ന്നാ​യി​രു​ന്നു പു​തി​യ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​ഖ്യാ​പ​നം. ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ച്ച നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 11 മാ​സ​മാ​ണ് ക​രാ​ര്‍ കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ജ​നു​വ​രി​യോ​ടെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാണ് നാ​ട്ടു​കാ​ര്‍. ദീ​ര്‍​ഘ​കാ​ല​ത്തെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന​തി​നൊ​പ്പം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍​ക്കും പു​തി​യ റോ​ഡ് മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Latest News

Corehub Up