Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Kalanjali 2026;

Thrissur

ക​ലാ​ഞ്ജ​ലി 2026; ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​നു ഓ​വ​റോ​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച അ​ഖി​ല​കേ​ര​ള അ​ധ്യാ​പ​ക ക​ലോ​ത്സ​വം ക​ലാ​ഞ്ജ​ലി 2026 സ​മാ​പി​ച്ചു. 47 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി മു​ന്നൂ​റോ​ളം അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു.

ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ അ​ധ്യാ​പ​ക ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ത്സ​ര​ത്തി​ല്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​വ​റോ​ള്‍ പ​ട്ടം ക​ര​സ്ഥ​മാ​ക്കി. തി​രു​വാ​തി​ര​ക്ക​ളി​യി​ല്‍ പാ​ല​ക്കാ​ട് മേ​ഴ്‌​സി കോ​ള​ജും നാ​ട​ന്‍​പാ​ട്ടി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജും സം​ഘ​നൃ​ത്ത​ത്തി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ർ എം​ഇ​എ​സ് കോ​ള​ജും ഒ​ന്നാം​സ്ഥാ​നം നേ​ടി. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ. ​സേ​വി​യ​ര്‍ ജോ​സ​ഫ്, ഡോ.​എ​ന്‍. അ​നി​ല്‍​കു​മാ​ര്‍, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ ഡോ.​കെ.​ജി. ഷി​ന്‍റോ, അ​ധ്യാ​പ​ക​രാ​യ ഡോ.​കെ.​എം. മൂ​വീ​ഷ്, ഡോ.​ഇ. വി​നീ​ത, ഡോ. ​വ​ര്‍​ഷ ഗ​ണേ​ഷ്, ഫാ.​ഡോ. എ​ന്‍.​എ​സ്. വി​ന്‍​സ​ന്‍റ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Latest News

Corehub Up