ചാവക്കാട്: വി.ഡി. സതീശൻ സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജനകീയ കൂട്ടായ്മ നടത്തി. സിപിഎം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനംചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.കെ. രാജേശ്വരൻ അധ്യക്ഷനായി. സി. സുമേഷ്, ടി.ടി. ശിവദാസ് , എം.എ. ഹാരിസ് ബാബു, ഷീജ പ്രശാന്ത്, എൻ.കെ. അക്ബർ എംഎൽഎ, പി.കെ. സൈതാലിക്കുട്ടി, ആർ.ടി.എ. ഗഫൂർ, നഗരസഭാ ചെയർപേഴ്സൺമാരായ എ.എച്ച്. അക്ബർ, സുനിത അരവിന്ദൻ എന്നിവർ സംസാരിച്ചു.
പുതുക്കാട്: എല്‍ഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി ജനകീയ കൂട്ടായ്മ നടത്തി. പുതുക്കാട് നടന്ന കൂട്ടായ്മ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രഘു കെ. മാരാത്ത് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ടി.എ. രാമകൃഷ്ണന് അധ്യക്ഷനായി. കെ. കെ. രാമചന്ദ്രന് എംഎല്‍എ, പി.കെ. ശിവരാമന്, വി.എസ്. പ്രിന്‍സ്, എന്‍.എന്‍. ദിവാകരന്, കെ.എസ്. റോസല്‍രാജ് എന്നിവര്‍ സംസാരിച്ചു.