Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : 'Opening of the Shrine' at the Basilica

Thrissur

ബ​സി​ലി​ക്ക​യി​ൽ കൂ​ടു​തു​റ​ക്ക​ൽ ഭ​ക്തി​സാ​ന്ദ്രം

തൃ​ശൂ​ർ: പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക​യി​ലെ 101 ാം പ്ര​തി​ഷ്ഠാ​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ ഭ​ക്തി​സാ​ന്ദ്ര​മാ​യി. നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ന്ന​ലെ വൈ​കീ​ട്ട് ന​ട​ന്ന കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ കാ​ർ​മി​ക​നാ​യി. പ്ര​സു​ദേ​ന്തി വാഴ്ച, നൊ​വേ​ന, മാ​താ​പാ​ത, വി​ശു​ദ്ധ കു​ർ​ബാ​ന, വാ​ദ്യ​മേ​ളം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​നു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​എ​ഡ്വി​ൻ അ​പ്പ​ക്കോ​ട്ടി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴി​നു വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള അ​ന്പു​ക​ൾ ബ​സി​ലി​ക്ക​യി​ലെ​ത്തും. തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ആ​റി​നും 7.30, ഉ​ച്ച​ക​ഴി​ഞ്ഞ് 3.15, രാ​ത്രി 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന.

രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ്ക്ക് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കി​ട്ട് 4.15നു ​ബ​സി​ലി​ക്ക​യി​ൽ​നി​ന്ന് ലൂ​ർ​ദ്ദ് ക​ത്തീ​ഡ്ര​ലി​ലേ​ക്കു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 6.30നു ​ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ​നി​ന്ന് ബ​സി​ലി​ക്ക​യി​ലേ​ക്ക് വ്യാ​കു​ലം എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.
30നു ​രാ​വി​ലെ 7.30നു ​മ​രി​ച്ച​വ​ർ​ക്കു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കീ​ട്ട് 6.30ന് ​മ്യൂ​സി​ക് ബാ​ൻ​ഡ് ലൈ​വ്, രാ​ത്രി 10നു ​വ​ർ​ണ​മ​ഴ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

Latest News

Corehub Up