പഴയന്നൂര്‍: കിളിനിക്കടവില്‍ മുനീശ്വരന്കോവിലിലെ ആല്‍മരം പ്രിയദര്‍ശനി കള്‍ച്ചറല്‍ സെന്ററിലേക്കും മണ്‍പാത്രനിര്‍മാണ ചൂളപ്പുരയിലേക്കുംവീണ് അപകടം.
ബുധന്‍ രാത്രി 10.30യോടെയാണ് സംഭവം. അതുവരെ പ്രദേശവാസികളായ ചെറുപ്പക്കാര്‍ കള്‍ച്ചറല്‍ സെന്ററില്‍ കാരംസ് കളിക്കാനുണ്ടായിരുന്നു. മണ്‍പാത്ര നിര്‍മാണം നടത്തുന്ന കണ്ണന്റെ ചൂളപ്പുരയിലേക്കാണ് ഒരുഭാഗം വീണത്. മണ്‍പാത്രങ്ങള്‍ നശിച്ചു. ആറുമാസങ്ങള്ക്കുമ്പും ഇവിടെ ആല്‍മരക്കൊമ്പ് പൊട്ടിവീണ് അപകടമുണ്ടായി.