ഈറോഡ്: തക്കാളി വരവ് കുറഞ്ഞതിനാൽ ഈറോഡ് വിഒസി പച്ചക്കറി മാർക്കറ്റിൽ തക്കാളിയുടെ വില കുത്തനെ ഉയർന്നു. ഒരു കിലോ തക്കാളിയുടെ വില 50 മുതൽ 60 രൂപ വരെയായി വർധിച്ചു.
താളവാടി, ഒട്ടൻചത്രം, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിഒസി മാർക്കറ്റിലേക്ക് തക്കാളി എത്തുന്നത്. എന്നാൽ മഞ്ഞുതുടങ്ങിയതോടെ തക്കാളി കൃഷിയെ ബാധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തതാണ് വിലവർധവിന് കാരണമായത്.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഒരു കിലോ തക്കാളി 20 രൂപയ്ക്കാണ് വിറ്റിരുന്നത്. അന്ന് പ്രതിദിനം ഏകദേശം 8,000 പെട്ടി തക്കാളി മാർക്കറ്റിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആന്ധ്രാപ്രദേശിലെ കുപ്പം മേഖലയിൽ നിന്ന് മാത്രം 2,000 പെട്ടി തക്കാളിയാണ് എത്തിയത്.
ചെറിയ പെട്ടി തക്കാളിക്ക് 600 മുതൽ 700 രൂപ വരെയും, വലിയ പെട്ടിക്ക് 1,200 മുതൽ 1,500 രൂപയ്ക്കാണ് കഴിഞ്ഞദിവസം മാർക്കറ്റിൽ കച്ചവടം നടന്നത്.