തൃശൂർ: കേരള സംഗീതനാടക അക്കാദമിയുടെ പുതിയ പദ്ധതിയായ കഫേറ്റീരിയ റഫറൻസ് ലൈബ്രറി യഥാർഥ്യമാക്കുന്നതിനു സാധ്യമായ സഹായം നൽകുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഇതിനാവശ്യമായ തുക എംപി ഫണ്ടിൽനിന്ന് അനുവദിക്കും. പദ്ധതിയുടെ വിശദമായ പ്ലാൻ സമർപ്പിക്കണമെന്ന് അദ്ദേഹം അക്കാദമിയോട് നിർദേശിച്ചു. ആംഫി തിയേറ്ററും ഒരുക്കും. ഇതിനുപുറമെ ഇറ്റ്ഫോക്കിനു കേന്ദ്ര സർക്കാരിൽനിന്നുള്ള ഗ്രാന്റ് വർധിപ്പിക്കാൻ ശിപാർശ ചെയ്യുമെന്നും കാന്പസ് തിയേറ്ററുകൾ സന്ദർശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യമായാണ് അക്കാദമിയിൽനിന്ന് സന്ദർശനത്തിനായി ക്ഷണം ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമി സെക്രട്ടറി എൻ.വി പ്രദീപ്കുമാർ ഇറ്റ്ഫോക്കിന്റെ പ്രവർത്തനങ്ങൾ മന്ത്രിയോടു വിശദീകരിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ അക്കാദമി ചെയർപേഴ്സണ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. വൈസ് ചെയർപേഴ്സണ് ഹേമന്ത് കുമാർ അക്കാദമിയുടെ പ്രസദ്ധീകരണങ്ങൾ മന്ത്രിക്കു സമ്മാനിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എം.ബി. ശുഭ, പ്രോഗ്രാം ഓഫിസർ വി.കെ. അനിൽകുമാർ, ജൂനിയർ സൂപ്രണ്ട് പി. പ്രതിഭ എന്നിവർ പ്രസംഗിച്ചു.