പുല്‍പ്പള്ളി: കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് (ഡികെടിഎഫ്) മണ്ഡലം നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് സിജു മിറ്റത്താനി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി ചുള്ളിയോട്, എന്‍.യു. ഉലഹന്നാന്, ടി.എസ്. ദിലീപ്കുമാര്, പി.ഡി. ജോണി, സി.ഡി. തങ്കച്ചന്, മാത്യു ഉണ്യാപ്പിള്ളി, മണി പാമ്പനാല്‍, വില്‍സണ്‍ വേഴാമ്പുതോട്ടത്തില്, സണ്ണി കൊളവേലില്‍, ഏലിക്കുട്ടി, ടി.പി. ശശിധരന്, സി.പി. കുര്യാക്കോസ്, ജോമറ്റ് കോതവഴിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.