കൽപ്പറ്റ: ഇ-മാലിന്യമുക്ത വയനാട് പ്രഖ്യാപനത്തിന് മുന്നോടിയായി ജനശ്രദ്ധയാകർഷിച്ച് ഹരിതകർമസേനയുടെ ഘോഷയാത്ര. കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ അവസാനിച്ച ഘോഷയാത്രയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെയും നഗരസഭയിലെയും മുന്നൂറോളം ഹരിതകർമസേന അംഗങ്ങൾ പങ്കെടുത്തു.
ചെണ്ടമേളത്തിന്റെ അകന്പടിയോടെ നടന്ന ഘോഷയാത്രയിൽ ഇ-മാലിന്യങ്ങൾ ഉപയോഗിച്ച് നിർമിച്ച ഗ്ലോബായിരുന്നു പ്രധാന ആകർഷണം. കൂടുതൽ ഇ-മാലിന്യം സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന യാഥാർഥ്യം അടയാളപ്പെടുത്തുന്നതായിരുന്നു ഈ വേറിട്ട സൃഷ്ടി.
കൽപ്പറ്റ നഗരസഭ അധ്യക്ഷൻ പി. വിശ്വനാഥൻ, നഗരസഭ കൗണ്‍സിലർമാരായ ഷമീർ ഒടുവിൽ, ഗിരീഷ് കൽപ്പറ്റ, എം.പി. നവാസ്, ഇ. മുഹമ്മദ് വാവ, പി. രാജ റാണി, ഷരീഫ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.