Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : District Dairy Meet Begins Today in Thrissileri

Wayanad

ജി​ല്ലാ ക്ഷീ​ര സം​ഗ​മ​ത്തി​ന് തൃ​ശി​ലേ​രി​യി​ല്‍ ഇ​ന്ന് തു​ട​ക്കം

കാ​ട്ടി​ക്കു​ളം: ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, മി​ല്‍​മ, കേ​ര​ള ഫീ​ഡ്‌​സ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ക്ഷീ​ര​സം​ഗ​മ​ത്തി​ന് തൃ​ശി​ലേ​രി സെ​ന്‍റ് ജോ​ര്‍​ജ് ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്ന് തു​ട​ക്കം.

കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ രാ​വി​ലെ 10ന് ​വ​ടേ​രി റോ​യ​ല്‍ ട​ര്‍​ഫി​ല്‍ മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് 12.30ന് ​വ​ടം​വ​ലി മ​ത്സ​രം ഉ​ദ്ഘാ​ട​നം തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഗോ​പി​നാ​ഥ​ന്‍ നി​ര്‍​വ​ഹി​ക്കും. നാ​ളെ രാ​വി​ലെ 10ന് ​സെ​ന്‍റ് ജോ​ര്‍​ജ് ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക്ഷീ​ര​സം​ഘം ജീ​വ​ന​ക്കാ​ര്‍​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ല്‍​പ​ശാ​ല തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഡോ. ​വ​ര്‍​ഗീ​സ് കു​ര്യ​ന്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കും. ദീ​പ്തി​ഗി​രി സം​ഘം പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വ​ര്‍​ക്കി ജോ​ര്‍​ജ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

27ന് ​രാ​വി​ലെ ഒ​മ്പ​തി​ന് തൃ​ശി​ലേ​രി ക്ഷീ​ര​സം​ഘം പ​രി​സ​ര​ത്തു​നി​ന്ന് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കു ന​ട​ത്തു​ന്ന വി​ളം​ബ​ര​ജാ​ഥ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. 10ന് ​ക്ഷീ​ര ക​ര്‍​ഷ​ക സെ​മി​നാ​ര്‍ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 11.45ന്

​പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ക്ഷീ​ര​വി​ക​സ​ന-​മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ര്‍​വ​ഹി​ക്കും. ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യി​ലെ മി​ക​ച്ച ക്ഷീ​ര ക​ര്‍​ഷ​ക​നെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും ക​ര്‍​ഷ​ക​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​നും ആ​ദ​രി​ക്കും. 28ന് ​ഉ​ച്ച​യ്ക്ക് 12ന് ​സ​മാ​പ​ന സ​മ്മേ​ള​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​മി​നാ​റു​ക​ള്‍, ഡ​യ​റി എ​ക്‌​സി​ബി​ഷ​ന്‍, പാ​ല്‍ ഉ​ത്പ​ന്ന നി​ര്‍​മാ​ണ പ്ര​ദ​ര്‍​ശ​നം എ​ന്നി​വ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

Latest News

Corehub Up