പ്രതീകാത്മക ചിത്രം
കാട്ടിക്കുളം: ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ, കേരള ഫീഡ്സ്, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെ ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരസംഗമത്തിന് തൃശിലേരി സെന്റ് ജോര്‍ജ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഇന്ന് തുടക്കം.
കായിക മത്സരങ്ങള്‍ രാവിലെ 10ന് വടേരി റോയല്‍ ടര്‍ഫില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30ന് വടംവലി മത്സരം ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഗോപിനാഥന് നിര്‍വഹിക്കും. നാളെ രാവിലെ 10ന് സെന്റ് ജോര്‍ജ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ക്ഷീരസംഘം ജീവനക്കാര്‍ക്ക് സംഘടിപ്പിക്കുന്ന ശില്പശാല തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് ഡോ. വര്‍ഗീസ് കുര്യന് അനുസ്മരണം സംഘടിപ്പിക്കും. ദീപ്തിഗിരി സംഘം പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്യും. ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തും.
27ന് രാവിലെ ഒമ്പതിന് തൃശിലേരി ക്ഷീരസംഘം പരിസരത്തുനിന്ന് സെന്റ് ജോര്‍ജ് പള്ളി ഓഡിറ്റോറിയത്തിലേക്കു നടത്തുന്ന വിളംബരജാഥ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് ഫ്ളാഗ് ഓഫ് ചെയ്യും. 10ന് ക്ഷീര കര്‍ഷക സെമിനാര്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന് ഉദ്ഘാടനം ചെയ്യും. 11.45ന്
പൊതുസമ്മേളനം ഉദ്ഘാടനം ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കും. ഉഷ വിജയന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനെ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയും കര്‍ഷകയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനും ആദരിക്കും. 28ന് ഉച്ചയ്ക്ക് 12ന് സമാപന സമ്മേളനം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ഉഷ വിജയന് എംഎല്‍എ അധ്യക്ഷത വഹിക്കും. സെമിനാറുകള്‍, ഡയറി എക്സിബിഷന്, പാല് ഉത്പന്ന നിര്‍മാണ പ്രദര്‍ശനം എന്നിവ സംഗമത്തിന്റെ ഭാഗമാണ്.
Tags : District Dairy Meet Begins Today in Thrissileri Dairy Meet NattuVishesham DistrictNews