സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലിറ്റിയിലെ ചെതലയം ഗ്രാമത്തെ പരി സ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം ചെയ്യുന്നത് ഒഴിവാക്കുന്നതിന് ഇടപെടണമെന്ന ആവശ്യവുമായി കിടങ്ങനാട് ഇഎസ്എ ആക്ഷന്‍ കമ്മിറ്റി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷിന് നിവേദനം നല്കി. ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളായ ജെ.പി. ജയേഷ്, സത്യനാഥന്, അഹമ്മദുകുട്ടി കണ്ണിയന്‍, കെ.ഡി. ജോയി എന്നിവര്‍ തിരുവനന്തപുരത്ത് ബിജെപി കാര്യായലത്തിലെത്തിയാണ് നിവേദനം നല്‍കിയത്.