Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Pookode Veterinary University

Wayanad

പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ലോ​കോ​ത്ത​ര ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ക്കും

ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല ലോ​കോ​ത്ത​ര ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശ​ല​യി​ൽ നി​ർ​മി​ക്കു​ന്ന ട്രെ​യി​നീ​സ് ഹോ​സ്റ്റ​ൽ, അ​തി​ഥി മ​ന്ദി​രം, വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ എ​ന്നി​വ​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​വ​ക​ലാ​ശാ​ല കൂ​ടു​ത​ൽ ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ളു​ള്ള മേ​ഖ​ല​യാ​ണെ​ന്നും ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ എ​ഡ്യു​ക്കേ​ഷ​ൻ ഡെ​സ്റ്റി​നേ​ഷ​ൻ പോ​യി​ന്‍റാ​ക്കി കാ​ന്പ​സി​നെ മാ​റ്റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


അ​ക്കാ​ദ​മി​ക് പ്രോ​ഗ്രാ​മു​ക​ളെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് തൊ​ഴി​ൽ​സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലെ മാ​റ്റ​ത്തി​ന​നു​സൃ​ത​മാ​യി പാ​ഠ്യ പ​ദ്ധ​തി​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. സ​ർ​ക്കാ​ർ വി​വി​ധ സെ​ക്ട​റു​ക​ളി​ലാ​യി വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി തൊ​ഴി​ൽ രം​ഗ​ത്തെ മാ​റ്റ​ങ്ങ​ൾ ഗൗ​ര​വ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണ്.

മാ​റ്റ​ങ്ങ​ൾ കൃ​ത്യ​മാ​യി സ​ർ​ക്കാ​രി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മു​റ​യ്ക്ക് ക​രി​ക്കു​ലം പ​രി​ഷ്ക​രി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കാ​ന്പ​സു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കും. ആ​ഗോ​ള​ത​ല​ത്തി​ലെ തൊ​ഴി​ൽ മാ​റ്റ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ ഗ്ലോ​ബ​ൽ ജോ​ബ് വാ​ച്ച് ട​വ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​നു​ഷ്യ​നും പ്ര​കൃ​തി​യും ജ​ന്തു​ജാ​ല​ങ്ങ​ളും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വ​ണ്‍ ഹെ​ൽ​ത്ത് എ​ന്ന ആ​ശ​യ​ത്തി​ന് പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വെ​റ്റ​റി​ന​റി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റം സൃ​ഷ്ടി​ക്കാ​ൻ ഉ​ത​കു​ന്ന ആ​ശ​യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ക​ർ​ഷ​ക​രെ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​ത് ക്ഷീ​ര​മേ​ഖ​ല​യാ​ണെ​ന്നും അ​തി​നാ​ൽ

മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി പാ​ലു​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഇ​നി​യൊ​രു സി​ദ്ധാ​ർ​ഥ് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും സി​ദ്ധാ​ർ​ഥി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ സി​ദ്ധാ​ർ​ഥി​ന്‍റെ പേ​രി​ൽ റാ​ഗിം​ഗ് വി​രു​ദ്ധ നി​യ​മം പാ​സാ​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


വ​നി​ത ശി​ശു​ക്ഷേ​മ, തൊ​ഴി​ൽ മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ക​ബ​നി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​കെ. എ​സ്. അ​നി​ൽ, പ്ര​ഫ. ഡോ. ​സാ​ബി​ൻ ജോ​ർ​ജ്, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജ​ൻ, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി. വി​ജേ​ഷ്, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് അം​ഗം ര​ജ​നി ര​വീ​ന്ദ്ര​ൻ, പ്ര​ഫ. ഡോ. ​കെ.​സി. ബി​പി​ൻ, സി.​ആ​ർ. സ​ന്തോ​ഷ്, പ്ര​ഫ. ഡോ. ​സാ​നി​സ് ജൂ​ലി​യ​റ്റ്, ഡോ. ​പി.​ടി. ദി​നേ​ശ്, പ്ര​ഫ. ഡോ. ​സി. ല​ത, പ്ര​ഫ. ഡോ. ​ടി.​എ​സ്. രാ​ജീ​വ്, എ.​കെ. ദി​നേ​ശ​ൻ, എ.​വി. ശ്രീ​ജി​ത്ത്, ഡോ. ​അ​ർ​ച്ച​ന ച​ന്ദ്ര​ൻ, സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​സ​മി​തി, മാ​നേ​ജ്മെ​ന്‍റ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up