മാനന്തവാടി: ഐസിഡിഎസ് സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ തവിഞ്ഞാല്‍ അങ്കണവാടി. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും പുരസ്കാരം തേടിയത്തിയതിന്റെ ആഹ്ളാദത്തിലാണ് അങ്കണവാടി പ്രവര്‍ത്തകരും നാട്ടുകാരും.
2025 നവംബറിലാണ് അങ്കണവാടി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നേട്ടത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിന് ഇന്നലെ രാവിലെ ജനപ്രതിനിധികള്‍ അങ്കണവാടിയിലെത്തി ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും മധുരം നല്കി. അനുമോദന യോഗം തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ടെന്‍സി ഷാജി അധ്യക്ഷത വഹിച്ചു. മുന്‍ അംഗം ജോസ് കൈനിക്കുന്നേല്‍, അങ്കണവാടി വര്‍ക്കര്‍ ജോളി ചെറിയാന്, പി. എലിസബത്ത്, അങ്കണവാടി കമ്മിറ്റി അംഗം ടി.ജെ. കുര്യാക്കോസ്, മാത്യു കുഞ്ഞിപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.