2019 മേയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ ബിപിഎ (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ 25 വരെ ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
25 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംടെക്ക് (ഫുൾടൈം/ പാർട്ട് ടൈം), നാലാം സെമസ്റ്റർ എംടെക്ക് (പാർട്ട് ടൈം), ജൂലൈ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്സൈറ്റിൽ.
24 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ സിബിസിഎസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബിഎ/ ബിഎസ്സി/ ബികോം (റഗുലർ2017 അഡ്മിഷൻ, ഇംപ്രൂവ്മെൻറ് 2016 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2014 & 2013 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്സൈറ്റിൽ.
ഫയൽ അദാലത്ത്
സർവ്വകലാശാലയുടെ സെനറ്റ് ഹൗസ് കാമ്പസിൽ 17 ന് നടത്താനിരുന്ന ഫയൽ അദാലത്ത് 22 ലേക്ക് മാറ്റി . അദാലത്തിനായി ഓൺലൈനിലൂടെ പരാതികൾ സമർപ്പിച്ച അപേക്ഷകർക്ക് 22നു രാവിലെ 10.30 ന് സെനറ്റ് ഹൗസ് കാമ്പസ്, പാളയത്ത് ഹാജരാകാവുന്നതാണ്.
കേരള സർവകലാശാല യു.ജി/പി.ജി പ്രവേശനം 2019 കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ യുജി/ പിജി കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള ലിസ്റ്റ്
() എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ തങ്കളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലക സംവിധാനം വഴി സമർപ്പിച്ച കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ടും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും വെബ്സൈറ്റിൽ നിന്നും ഡൗണ്ലോഡ് ചെയ്ത പ്രൊഫോർമയുടെ പകർപ്പും, കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷയിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളജുകളിൽ സമർപ്പിക്കണം. വിദ്യാർഥികൾ പ്രവേശനത്തിന് താത്പര്യമുള്ള കോളജുകളിൽ മാത്രം നിശ്ചിത തീയതികളിൽ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. യു.ജി കോഴ്സുകൾക്ക് 15, 16(വൈകുന്നേരം അഞ്ച്വരെ) തീയതികളിലും, പി.ജി കോഴ്സുകൾക്ക് 17, 18(ഉച്ചക്ക് ഒന്നുവരെ) തീയതികളിലുമാണ്. കോളജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടത്.
മേൽ പറഞ്ഞ തീയതികളിൽ കോളജുകളിൽ അപേക്ഷ സമർപ്പിക്കുന്ന വിദ്യർഥികളെ മാത്രം ഉൾപ്പെടുത്തി യു.ജി. 17ലും, പി.ജി. 18ലും റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തും. പ്രവേശന വെബ്സൈറ്റിലും കോളജുകളിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടാകും.
അപേക്ഷകൻ നേരിട്ടോ, പ്രതിനിധി മുഖേനയോ മേൽ പറഞ്ഞ സമയത്തിനുള്ളിൽ കോളജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒരു കോളജിലെ ഒന്നിലധികം കോഴ്സുകളിലേയ്ക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റിലേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയിലേയ്ക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു കോളജുകളിൽ ഒരു അപേക്ഷ സമർപ്പിച്ചാൽ മതി.
ഇപ്രകാരം സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ അടിസ്ഥാനത്തിൽ യു.ജി കോഴ്സുകൾക്ക് റാങ്ക്പട്ടിക 17നും പി.ജി കോഴ്സുകൾക്ക് റാങ്ക്പട്ടിക 18നും അഡ്മിഷൻ വെബ്സൈറ്റിലും, കോളജുകളിലും പ്രസിദ്ധീകരിക്കും.
ഇത്തരത്തിൽ പ്രസിദ്ധപ്പെടുത്തുന്ന റാങ്ക്പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്കുള്ള പ്രവേശനം.
അഡ്മിഷൻ നടക്കുന്ന ദിവസം അപേക്ഷകനോ/അപേക്ഷകന്റെ പ്രതിനിധിയോ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11നു മുൻപായി കോളജിൽ ഹാജരാകണം. 11നു ശേഷം ഹാജരാകുന്ന വിദ്യാർഥികളെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരത്തിൽ തെറ്റുകൾ കണ്ടെത്തുകയോ മേൽ നിർദേശിച്ച സമയത്തിനുള്ളിൽ കോളജുകളിൽ ഹാജരാകാതെയിരിക്കുകയോ ചെയ്താൽ റാങ്ക് ലിസ്റ്റിലെ അടുത്ത അപേക്ഷകനെ പരിഗണിക്കും.
പി.ജി. കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്കുള്ള പ്രവേശനം ആഗ്രഹിക്കുന്നവർ 19നു രാവിലെ 11നു മുൻപ് ബന്ധപ്പെട്ട കോളജുകളിൽ ഹാജരാകണം.
യു.ജി കോഴ്സായ ബിഎസ്സിക്ക് 18നും, ബികോം 19നും, ബിഎ. 20നുമായിരിക്കും പ്രവേശനം. ഈ മൂന്നു ദിവസങ്ങളിലും രാവിലെ 11നകം ഹാജരായവരെ മാത്രമേ പരിഗണിക്കുകയുള്ളു.
അപേക്ഷകൾ ഒന്നും തന്നെ സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. . കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റിൽ ഉൽപ്പെട്ട വിദ്യാർഥികൾ കോളജുകളിൽ പ്രവേശനം നേടിയില്ലായെങ്കിൽ പോലും അവരുടെ മെറിറ്റ് ലിസ്റ്റിനെ ഒരുതരത്തിലും ബാധിക്കുകയില്ല. താൽപര്യമുണ്ടെങ്കിൽ മാത്രം കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം നേടിയാൽ മതിയാകും.
കമ്മ്യൂണിറ്റി ക്വാട്ടയിലെ വിവിധ വിഷയങ്ങളിലെ സീറ്റുകളുടെ എണ്ണം വെബ്സൈറ്റിലും കോളജ് നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കും. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.