ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ 2024-2026 ബാച്ചിലേക്ക് ഓണ്‍ലൈൻ അപേക്ഷ ക്ഷണിക്കുന്നു
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്നതും, സർക്കാർ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ) സിഎസ്എസ് സ്ട്രീമിൽ എംബിഎ (ജനറൽ), എംബിഎ (ട്രാവൽ ആൻഡ് ടൂറിസം), എംബിഎ (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്) കോഴ്സുകളിലേക്ക് 20242026 ബാച്ചിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാർഥിക്ക് സാധുവായ KMAT (2024), CAT/CMAT (2023 & 2024) സ്കോർ കാർഡ് ഉണ്ടായിരിക്കണം.
www.admissions.keralauniversity.ac.in എന്ന പോർട്ടൽ വഴി 2024 മേയ് മൂന്നിന് 10.00 വരെ ആദ്യഘട്ട അപേക്ഷകൾ സ്വീകരിക്കും. പ്രസ്തുത തീയതിയ്ക്ക് മുൻപായി അപേക്ഷ സമർപ്പിക്കുന്ന മുഴുവൻ അപേക്ഷാർഥികളെയും 2024 മേയ് 13, 14 എന്നീ തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്കഷൻ (10%), പേഴ്സണൽ ഇന്റർവ്യൂ (10%) എന്നിവയുടെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് തയാറാക്കി മേയ് 18ന് പ്രസിദ്ധീകരിക്കും. തുടർന്ന് മേയ് 24ന് ഐഎംകെയുടെ കാര്യവട്ടം കാന്പസിൽ കൗണ്‍സിലിംഗ് നടത്തും. അതിൻപ്രകാരം ക്ലാസുകൾ ആരംഭിക്കുന്നതുമായിരിക്കും. ജനറൽ വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസ് 600 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 300 രൂപയുമാണ്. പ്രോസ്പെക്ടസ്, അപേക്ഷാഫോം എന്നിവയുടെ വിശദാംശങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
പരീക്ഷാഫലം
2023 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി, കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241) (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ & മേഴ്സിചാൻസ് 2015 & 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ (പാർട്ട് ടൈം) എംടെക് (2008 & 2013 സ്കീം മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിആർ സിബിസിഎസ്എസ് ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ & മേഴ്സിചാൻസ് 2015 & 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ സിബിസിഎസ്എസ് (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ & മേഴ്സിചാൻസ് 2015 & 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജക്ട് ഇവാല്യുവേഷനും വൈവവോസിയും
കേരളസർവകലാശാല 2024 ഏപ്രിൽ നടത്തുന്ന ആറാം സെമസ്റ്റർ ബിഎ സിബിസിഎസ്എസ് പരീക്ഷയോടനുബന്ധിച്ച പ്രോജക്ട് ഇവാല്യുവേഷനും വൈവ പരീക്ഷയും അഫിലിയേറ്റഡ് കോളജുകളിൽ മുൻ നിശ്ചയിച്ച പ്രകാരം 29, 30 മേയ് രണ്ട് തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ എംസിഎ (മേഴ്സിചാൻസ് 2000 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. 2000 മുതൽ 2005 അഡ്മിഷൻ വരെയുള്ള വിദ്യാർഥികൾ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളുടെ അപേക്ഷ അവരുടെ കോളജുകളിലും, രണ്ട്, നാല്, ആറ് സെമസ്റ്റർ പരീക്ഷകളുടെ അപേക്ഷ സർവകലാശാല ഓഫീസിലും സമർപ്പിക്കണം. 2006 മുതൽ 2019 അഡ്മിഷൻ വരെയുള്ള വിദ്യാർഥികൾ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ അപേക്ഷ സർവകലാശാല ഓഫീസിലും സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മേയ് 20 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി (മേഴ്സിചാൻസ്) പരീക്ഷകൾക്ക് 17 വരെയും 150 രൂപ പിഴയോടെ20 വരെയും 400 രൂപ പിഴയോടെ 22 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മേയ് 20 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2014 & 2019 അഡ്മിഷൻ) പരീക്ഷകൾക്ക് 17 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (2020 സ്കീം റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ) പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (159) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 16 മുതൽ 19 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. ഏഴ് സെക്ഷനിൽ ഹാജരാകണം.
പൊതുപ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേക്കുള്ള MSW, MSW (DM), MAHRM കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റ ആദ്യഘട്ടമായ പൊതുപ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി 12 മുതൽ 27 വരെ www.admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.