2023 നവംബറിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ ബിവോക് ട്രാവൽ ആൻഡ് ടൂറിസം (357) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി, ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബിഎസ്സി കന്പ്യൂട്ടർ സയൻസ്, ബിഎസ്സി എൻവയോണ്‍മെന്റൽ സയൻസ് ആൻഡ് എൻവയോണ്‍മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315), ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ & പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ്, ബിബിഎ, ബികോം ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് (338) (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ & മേഴ്സിചാൻസ് 2015 & 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഏപ്രിൽ 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340), സിബിസിഎസ്എസ് ബിഎസ്സി (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ & മേഴ്സിചാൻസ് 2015 & 2017 അഡ്മിഷൻ) എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബിഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ബിപിഎ, ബിഎ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ബിബിഎ ലോജിസ്റ്റിക്സ്, ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (യ) (350), ബിവോക് സോഫ്ട്വെയർ ഡെവലപ്മെന്റ് (351), ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352), ബി.വോക്. ഫുഡ് പ്രോസസ്സിംഗ് ആന്റ് മാനേജ്മെന്റ് (356) & ബി.വോക്. ഫുഡ് പ്രോസസ്സിംഗ് (359) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധന യ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാത്തീയതി പുനഃക്രമീകരിച്ചു
2024 ഏപ്രിലിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ ഡിഗ്രി പരീക്ഷകൾ (ന്യൂ ജനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) മേയ് മൂന്നു മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൽ പിന്നീട് പ്രസിദ്ധീകരിക്കും.
പ്രാക്ടിക്കൽ/വൈവവോസി
2024 ഏപ്രിലിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് പരീക്ഷയുടേയും ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പരീക്ഷയുടെയും വൈവവോസി 22, 23 തീയതികളിൽ നടത്തും. ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 29, 30 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ ഏഴാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി 2018 സ്കീം) ഏപ്രിൽ 2024 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.