University News
യു​ജി/​പി​ജി സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ യു​ജി/ പി​ജി സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന, സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി സ​മ​ർ​പ്പി​ച്ച സ്പോ​ർ​ട്സ് ക്വാ​ട്ട അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ടും വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത പ്രൊ​ഫോ​ർ​മ​യു​ടെ പ​ക​ർ​പ്പും അ​പേ​ക്ഷ​യി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ 25ന​കം സ​മ​ർ​പ്പി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള കോ​ള​ജു​ക​ളി​ൽ മാ​ത്രം നി​ശ്ചി​ത തീ​യ​തി​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും.

അ​പേ​ക്ഷ​ക​ർ നേ​രി​ട്ടോ, പ്ര​തി​നി​ധി മു​ഖേ​ന​യോ മേ​ൽ പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഒ​രു കോ​ള​ജി​ലെ ഒ​ന്നി​ല​ധി​കം കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റി​ലേ​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ ങ്കി​ലും അ​വ​യി​ലേ​യ്ക്കെ​ല്ലാം പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ള​ജു​ക​ളി​ൽ ഒ​രു അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി.​മേ​ൽ പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ കോ​ളേ​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന വി​ദ്യ​ർ​ഥി​ക​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി സ്പോ​ർ​ട്സ് ക്വാ​ട്ട റാ​ങ്ക് പ​ട്ടി​ക ഓ​ഗ​സ്റ്റ് ഒ​ന്നി​നു പ്ര​സി​ദ്ധീ​ക​രി​ക്കും.

റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ഉ​ച്ച​ക്ക് 12നു ​മു​ൻ​പ് (അ​പേ​ക്ഷ​ക​നോ/​അ​പേ​ക്ഷ​ക​ന്‍റെ പ്ര​തി​നി​ധി​യോ) ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

വൈ​വാ വോ​സി

മേ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 25 ന് ​സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ 11നും ​പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ (പി​ജി​ഡി​ഇ​സി) പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 29 ന് 9.30 ​മു​ത​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ്, സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സ്, പാ​ള​യ​ത്തു ന​ട​ത്തും.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി പാ​ള​യ​ത്തു​ള്ള സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ 10 മു​ത​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഗ​സ്റ്റ് 19 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (എ​സ്ഡി​ഇ, 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് അ​ഞ്ചു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഏ​ഴു വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 24 മു​ത​ൽ ആ​രം​ഭി​ക്കും. പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മേ സി​വി ക്യാ​ന്പ് ഫീ​സാ​യ 250 രൂ​പ​യും ആ​കെ ഫീ​സി​ന്‍റെ അ​ഞ്ചു ശ​ത​മാ​നം തു​ക​യും അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം.


പ​രീ​ക്ഷാ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം), ​ര​ണ്ട ാം സെ​മ​സ്റ്റ​ർ എം​സി​എ സ​പ്ലി​മെ​ന്‍റ​റി (2011 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ന​ട​ത്തി​യ ഒ​ന്നും, ര​ണ്ടും വ​ർ​ഷ​ത്തെ എം​എ​സ്‌​സി സി​എ​ൻ​ഡി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക്‌​ലി​സ്റ്റു​ക​ൾ 29 മു​ത​ൽ എ​സ്ഡി​ഇ, പാ​ള​യം സെ​ന്‍റ​റി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട താ​ണ്.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ട ും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (2017 അ​ഡ്മി​ഷ​ൻ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് 22 വ​രെ അ​പേ​ക്ഷി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2019 (2008 സ്കീം), ​ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2018 (2008 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ 24 മു​ത​ൽ 27 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.