മാർച്ച് ആറിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പുതുക്കിയ പരീക്ഷാത്തീയതി
ഫെബ്രുവരി 24 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിആർക്ക് സപ്ലിമെന്ററി (2008 സ്കീം) History of Architecture IV ന്റെ പരീക്ഷ 16ന് നടത്തും. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല.
ഒന്നാം വർഷ ബിരുദ പ്രവേശനം 2020; പുതുതായി അനുവദിച്ച കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് അഞ്ചിന്
കാഞ്ഞിരംകുളം ഗവണ്മെന്റ് കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതുതായി അനുവദിച്ച BSc. Physics (Mathematics and Machine Learning)ലേക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് അഞ്ചിന് സ്പോട്ട് അഡ്മിഷൻ നടത്തും.
താത്പര്യമുള്ള വിദ്യാർഥികൾ ഇതേ കോളജിൽ രാവിലെ 10നു മുന്‍പായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി (ടി.സി ഉൾപ്പടെ) നേരിട്ട് ഹാജരാകണം . നിലവിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികളെ മാത്രമാണ് സ്പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളജ് ട്രാൻസ്ഫർ/ കോഴ്സ് ട്രാൻസ്ഫർ ഒന്നും തന്നെ പരിഗണിക്കുന്നതല്ല. നിലവിൽ രജിസ്ട്രേഷൻ ഇല്ലാത്ത വിദ്യാർഥികൾക്കും ഈ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
ഓരോ വിഭാഗങ്ങൾക്കും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളുടെ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രാക്ടിക്കൽ
ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിപിഎ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ എട്ടു മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ കൈതപ്പറന്പിൽ കെവിവിഎസ് കോളജിൽ അഞ്ച്, ഒന്‍പത് തീയതികളിൽ നടത്തും. ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 10 നും വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകൾ എട്ട്, ഒന്‍പത് തീയതികളിലും എരമല്ലിക്കര ശ്രീ.അയ്യപ്പ കോളജിലും നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിടെക് (2008 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ “പ്രാക്ടിക്കൽ സർവേയിംഗ് രണ്ട്” “കോണ്‍ക്രീറ്റ് ലാബ്” എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ അഞ്ചിന് തിരുവനന്തപുരം എൻജിനിയറിംഗ് കോളജിൽ (സിഇടി) നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബിബിഎ (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ) പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തപുരം ഗവ.സംസ്കൃത കോളജിലും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്എൻ കോളജിലും പരീക്ഷ എഴുതണം. ഡൗണ്‍ലോഡ് ചെയ്ത ഹാൾടിക്കറ്റും ഐഡന്റിറ്റികാർഡുമായി അതതു പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണം.
പരീക്ഷാഫീസ്
30 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ്/സിആർ ബിഎ/ബിഎസ്സി/ബികോം (റെഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷൻ) പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള തീയതി ദീർഘിപ്പിച്ചു. പിഴകൂടാതെ അഞ്ച്വരെയും 150 രൂപ പിഴയോടെ ഒന്‍പത് വരെയും 400 രൂപ പിഴയോടെ 12വരെയും ഓണ്‍ലൈനായി അപക്ഷിക്കാം.
29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി) റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് അഞ്ച്വരെയും 150 രൂപ പിഴയോടെ ഒന്പതുവരെയും 400 രൂപ പിഴയോടെ 12വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിൽ 28 മുതൽ ആരംഭിക്കുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ് ഫാഷൻ ഡിസൈൻ) രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് സെമസ്റ്റർ ഏപ്രിൽ/മേയ് 2021 ബിരുദ പരീക്ഷകൾക്ക് പിഴകൂടാതെ 10 വരെയും 150 രൂപ പിഴയോടെ 16വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിപ്ലോമ ഇൻ കന്പ്യൂട്ടർ ആപ്ലിക്കേഷൻ സീറ്റൊഴിവ്
തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന ഡിപ്ലോമ ഇൻ കന്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്സ് കാലാവധി: ആറു മാസം, ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ കാര്യവട്ടം കാന്പസിൽ, കോഴ്സ്ഫീസ്: 7000/ രൂപ. (പരീക്ഷാഫീസ് ഉൾപ്പെടെ), അവസാനതീയതി: മാർച്ച് 10. ഉയർന്ന പ്രായപരിധി ഇല്ല.
www.keralauniversity.ac.in ൽ നിന്നും 28 ാം നന്പർ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് SBI ബാങ്കിൽ A/C.No..57002299878 ൽ 100 രൂപ അടച്ച രസീതും അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം പിഎംജി ജംഗ്ഷൻ സ്റ്റുഡന്റ്സ് സെന്റർ കാന്പസിലെ സിഎസിഇഇ ഓഫീസിൽ ഹാജരാകണം.