2021 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (2015 സ്കീം സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ജൂലൈയിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, സംസ്കൃതം സ്പെഷൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ, ജ്യോതിഷ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധയ്ക്ക് ഒക്ടോബർ നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 മേയിൽ നടത്തിയ ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഒക്ടോബർ നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 ഏപ്രിലിൽ നടത്തിയ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഒക്ടോബർ നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നാലാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) പരീക്ഷകൾ ഒക്ടോബർ 20ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ട്, നാല് സെമസ്റ്റർ (പഞ്ചവത്സരം) (2011 12 അഡ്മിഷന് മുൻപുളളത്) (ഫൈനൽ മേഴ്സിചാൻസ്/സപ്ലിമെന്ററി) എൽഎൽബി പരീക്ഷകൾ യഥാക്രമം ഒക്ടോബർ 6, 20 തീയതികളിൽ ആരംഭിക്കും. പ്രസ്തുത പരീക്ഷകൾക്ക് ഗവ.ലോ കോളജ് മാത്രമാണ് പരീക്ഷാകേന്ദ്രം
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്എസ്) മാർച്ച് 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ. രണ്ട ്) 22 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പുതിയ കോഴ്സ് അനുവദിച്ചു
അഫിലിയേറ്റ് ചെയ്തിട്ടുള്ള നെയ്യാറ്റിൻകര കുളത്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതുതായി ആരംഭിക്കുന്ന (2021 22) എംഎ (ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ) കോഴ്സ് അഡ്മിഷൻ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇത് ഓപ്ഷൻ ലിസ്റ്റിൽ ചേർക്കാം.
പരീക്ഷാകേന്ദ്രം
ബിഎ ഇംഗ്ലീഷ് (ഏപ്രിൽ സെഷൻ) 2021 വൈവാ വോസി പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവ.ആർട്സ് കോളജ് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 23, 24 തീയതികളിൽ കേരളസർവകലാശാല സെനറ്റ് ഹാളിലും ചേർത്തല സെന്റ്.മൈക്കിൾസ് കോളജ് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 24 ന് കൊല്ലം എഫ്എംഎൻ കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം വർഷ ബികോം (ആന്വൽ) വിദ്യാർഥികളിൽ സെന്റ് സേവ്യേഴ്സ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന രജിസ്റ്റർ നം. 3032012164 മുതൽ 3032012200 വരെയുളള വിദ്യാർഥികൾ തിരുവനന്തപുരം ഗവ.ആർട്സ് കോളജിൽ ഒന്നാം വർഷ പരീക്ഷകൾ എഴുതണം. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ.