University News
പരീക്ഷാഫലം
2023 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ
മാനേജ്മെന്‍റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) ഡിഗ്രി
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനൂം സൂക്ഷ്മപരിശോധനയ്ക്കും
30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2023 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്‌സി മാത്തമാറ്റിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി 2021 അഡ്മിഷൻ, സപ്ലിമെന്‍ററി 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനൂം സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ

വിദൂരവിദ്യാഭ്യാസ വിഭാഗം 16 മുതൽ നടത്താനിരിക്കുന്ന ബിഎ/ബികോം/ബിഎസ്‌സി കന്പ്യൂട്ടർ സയൻസ്/ബിഎസ്‌സി മാത്തമാറ്റിക്സ്/ബിബിഎ/ബിസിഎ കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്‍ററി 2019 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഡിപ്പാർട്ട്മെന്‍റ്സ് യൂണിയൻ തെരെഞ്ഞെടുപ്പ് മാറ്റിവച്ചു

2024 മാർച്ച് 21 ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരളസർവകലാശാല ഡിപ്പാർട്ട്മെന്‍റ്സ്
യൂണിയൻ തെരെഞ്ഞെടുപ്പ് ചീഫ് ഇലക്ടറൽ ഓഫീസറുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ മാറ്റി വച്ചു. തുടർ നടപടികൾ പിന്നീട് അറിയിക്കും.