2023 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റ അനലിറ്റിക്സ് ന്യൂ ജനറേഷൻ (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി 2024 ഏപ്രിൽ 01 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ രജിസ്ട്രേഷൻ
ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/ എംഎസ്ഡബ്ല്യൂ./എംഎംസിജെ/എംഎഎച്ച്ആർഎം/എംടിടിഎം (റെഗുലർ 2023 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷകളുടെ രജിസ്ട്രേഷൻ 2024 മാർച്ച് 23 മുതൽ ആരംഭിക്കും.
പരീക്ഷാത്തീയതി പുനഃക്രമീകരിച്ചു
2024 ഏപ്രിൽ മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം ഏപ്രിൽ 2024 പരീക്ഷകൾ ഏപ്രിൽ 19 ലേയ്ക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റ് പരീക്ഷകൾക്കും മാറ്റമില്ല.
ടൈംടേബിൾ
2024 ഏപ്രിൽ മൂന്നിന് നടത്തുന്ന ജർമൻ A1 (ഡ്യൂഷ് A1) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിൽ 29ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 മേയിൽ നടത്തിയ കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2008 & 2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 മാർച്ച് 25 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇജെ ഏഴ് സെക്ഷനിൽ ഹാജരാകണം.