University News
ബ്രി​ല്യ​ന്‍റി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
പാ​​ലാ: 2025 വ​​ർ​​ഷ​​ത്തെ നീ​​റ്റ്, ജെ​​ഇ​​ഇ, കേ​​ര​​ള എ​​ൻ​​ജി​​നി​​യ​​റിം​​ഗ് എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ​​യ്ക്കു​​ള്ള പ​​രി​​ശീ​​ല​​നം സാ​​ധ്യ​​മാ​​കു​​ന്ന റി​​പ്പീ​​റ്റേ​​ഴ്സ് ബാ​​ച്ചി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​നും സൗ​​ജ​​ന്യ പ​​ഠ​​ന​​ത്തി​​നും സ്കോ​​ള​​ർ​​ഷി​​പ്പി​​നു​​മാ​​യു​​ള്ള സ്ക്രീ​​നിം​​ഗ് ടെ​​സ്റ്റ് 21ന് ​വി​​വി​​ധ സെ​​ന്‍റ​​റു​​ക​​ളി​​ൽ ന​​ട​​ത്തും.

പ​​ഠ​​ന​​ത്തി​​ൽ ഉ​​ന്ന​​ത​​നി​​ല​​വാ​​രം പു​​ല​​ർ​​ത്തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ്ല​​സ് ടു ​​മാ​​ർ​​ക്ക്, നീ​​റ്റ് സ്കോ​​ർ എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 100 ശ​​ത​​മാ​​നം വ​​രെ വി​​വി​​ധ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ​​ക്കു​​ള്ള അ​​വ​​സ​​രം ന​​ല്കു​​ന്നു. പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഹോ​​സ്റ്റ​​ൽ സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ണ്.

പ​​ത്താം ക്ലാ​​സ് പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​ർ​​ക്ക് പ്ല​​സ് വ​​ൺ പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ഐ​​ഐ​​ടി, എ​​ഐ​​ഐ​​എം​​എ​​സ് പ്ര​​വേ​​ശ​​ന പ​​രി​​ശീ​​ല​​നം ന​​ല്കു​​ന്ന പ്രോ​​ഗ്രാ​​മി​​ന്‍റെ പെ​​രു​​ന്പാ​​വൂ​​ർ സെ​​ന്‍റ​​റി​​ലേ​​ക്കു​​ള്ള സ്ക്രീ​​നിം​​ഗ് ടെ​​സ്റ്റ് 21നു ​​ന​​ട​​ത്തും. കൂ​​ടാ​​തെ ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ലും മ​​റ്റ് അ​​വ​​ധി​​ദി​​വ​​സ​​ങ്ങ​​ളി​​ലും പ​​രി​​ശീ​​ല​​നം ന​​ല്കു​​ന്ന ലോം​​ഗ്ടേം ബാ​​ച്ചി​​ലേ​​ക്കും ഇ​​പ്പോ​​ൾ പ്ര​​വേ​​ശ​​നം നേ​​ടാം.
പ്ല​​സ് വ​​ൺ, പ്ല​​സ് ടു ​​സ​​യ​​ൻ​​സ് സ്ട്രീ​​മി​​ൽ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി, മാ​​ത്ത​​മാ​​റ്റി​​ക്സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ മി​​ക​​ച്ച അ​​റി​​വ് നേ​​ടു​​ന്ന​​തി​​നാ​​യു​​ള്ള ബ്രി​​ഡ്ജ് കോ​​ഴ്സ് മേ​​യ് ആ​​റി​​ന് ഓ​​ഫ്‌​​ലൈ​​നാ​​യും ഓ​​ൺ​​ലൈ​​നാ​​യും ആ​​രം​​ഭി​​ക്കും. ബ്രി​​ല്യ​​ന്‍റി​​ന്‍റെ എ​​ല്ലാ സെ​​ന്‍റ​​റു​​ക​​ളി​​ലും പ്രോ​​ഗ്രാം ക്ര​​മീ​​ക​​രി​​ച്ച​​രി​​ക്കു​​ന്നു.

അ​​ഞ്ച്, ആ​​റ്, ഏ​​ഴ്, എ​​ട്ട്, ഒ​​ന്പ​​ത് ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യു​​ള്ള ഫൗ​​ണ്ടേ​​ഷ​​ൻ പ്രോ​​ഗ്രാ​​മി​​ലേ​​ക്കു​​ള്ള സ്ക്രീ​​നിം​​ഗ് ടെ​​സ്റ്റ് മേ​​യ് ഒ​​ന്നി​​ന് ഓ​​ൺ​​ലൈ​​നാ​​യി ന​​ട​​ത്തും. എ​​ട്ട്, ഒ​​ന്പ​​ത്, പ​​ത്ത്, 11, 12 ക്ലാ​​സു​​കളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള ട്യൂ​​ഷ​​ൻ ക്ലാ​​സു​​ക​​ളും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​ണ്ട്. വി​​വി​​ധ പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ ഓ​​ഫ്‌​​ലൈ​​നാ​​യും ഓ​​ൺ​​ലൈ​​നാ​​യും പ​​രി​​ശീ​​ല​​നം നേ​​ടാം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.brilliantpala.org എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യോ 04822 206100, 206800 എ​​ന്നീ ഫോ​​ൺ ന​​ന്പ​​രു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക​​യോ ചെ​​യ്യ​​ണം.
More News