അമൃത സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ പ്രവേശനം
കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിലെ സ്കൂൾ ഓഫ് സോഷ്യൽ ആന്‍ഡ് ബിഹേവിയറൽ സയൻസസിൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിഎസ്ഡബ്ല്യു ഓണേഴ്സ് വിത്ത് റിസർച്ച്, എംഎസ്ഡബ്ല്യു (അമൃതപുരി, കോയമ്പത്തൂർ കാമ്പസുകളിൽ), പിജി ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (കോയമ്പത്തൂർ) എംഎസ്സി കൊഗ്നിറ്റീവ് സയൻസസ്, ലേണിംഗ് ആൻഡ് ടെക്നോളജി (അമൃതപുരി) എംഎസ്സി സോഷ്യൽ ഡാറ്റാ സയൻസ് (ഫരീദാബാദ്) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.
യൂനെസ്കോയുടെ പ്രോഗ്രാമുകളിലും, പ്രോജക്ടുകളിലും ഭാഗമാകാനും രാജ്യാന്തര സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സൗകര്യവും വിദ്യാർഥികൾക്ക് ലഭിക്കും. വിശദവിവരങ്ങൾക്ക് amrita.edu/admissions സന്ദർശിക്കുക.