കീം 2024: അപേക്ഷകർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാന്‍ അവസരം
തിരുവനന്തപുരം: കീം 2024 എൻജിനിയറിംഗ്/ ഫാർമസി/ ആർക്കിടെക്ചർ/ മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ഫീസ് അടച്ച അപേക്ഷകർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് അവസരം.
ആർക്കിടെക്ചർ (ബിആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ (NATA) നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ എൻടിഎ നടത്തുന്ന നീറ്റ് യുജി 2024 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.
ഫീസ് അടച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് ഇന്നു രാവിലെ 10 മുതൽ നാളെ വൈകുന്നേരം നാലുവരെ www.cee.kerala.gov.in ൽ സൗകര്യമുണ്ട്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.