University News
എ​ല്ലാ യു​ജി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു
2018 സെ​പ്റ്റം​ബ​ർ മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ​യു​ള​ള എ​ല്ലാ യു​ജി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. എ​ല്ലാ പി.​ജി പ​രീ​ക്ഷ​ക​ളും പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ​ക​ളും മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും.

ജ​ർ​മ​ൻ ഡി​പ്ലോ​മ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ജ​ർ​മ​ൻ പ​ഠ​ന വ​കു​പ്പ് ന​ട​ത്തു​ന്ന ജ​ർ​മ​ൻ ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ത്തോ​ടൊ​പ്പം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ജ​ർ​മ​ൻ പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന ജ​ർ​മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പാ​സാ​യി​രി​ക്ക​ണം അ​ല്ലെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കൃ​ത ത​ത്തു​ല്യ യോ​ഗ്യ​ത. അ​പേ​ക്ഷാ ഫോം ​ജ​ർ​മ​ൻ പ​ഠ​ന വ​കു​പ്പി​ൽ നി​ന്ന് നേ​രി​ട്ട് ല​ഭി​ക്കും. അ​പേ​ക്ഷാ ഫീ​സ് 25 രൂ​പ, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ സെ​പ്റ്റം​ബ​ർ 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 17 വ​രെ​യും 250 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 28 വ​രെ​യും പാ​ള​യം സെ​ന​റ്റ് ഹൗ​സ് ക്യാ​ന്പ​സി​ലു​ള​ള ജ​ർ​മ​ൻ പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. ബി​എ (ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, മ​ല​യാ​ളം, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, ഹി​ന്ദി), ബാ​ച്ചി​ല​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (ബി​ബി​എ), ബി​എ​സ്‌​സി (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്), ബാ​ച്ചി​ല​ർ ഓ​ഫ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ബി​സി​എ), ബി​കോം, ബി​എ​ൽ​ഐ​സി, എം​എ (ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഹി​സ്റ്റ​റി, മ​ല​യാ​ളം, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, സോ​ഷ്യോ​ള​ജി), എം​കോം, എം​എ​സ്‌​സി (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്) എം​എ​ൽ​ഐ​സി എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2018 19 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ക്കു​വാ​നു​ള​ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റെ​ഗു​ല​ർ കോ​ഴ്സു​ക​ളു​ടെ അ​തേ സി​ല​ബ​സ് ത​ന്നെ​യാ​യി​രി​ക്കും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ​ക്കും. അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​നു​ള​ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 30. യു​ജി​സി നി​ർ​ദേ​ശ പ്ര​കാ​രം ഈ ​തീ​യ​തി​ക്ക് ശേ​ഷം പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​ന്ന​ത​ല്ല. പ്ര​വേ​ശ​ന യോ​ഗ്യ​ത, മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം മാ​ത്രം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.ideku.net എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ടൈം​ടേ​ബി​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​ഗ്രി/​പി.​ജി പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ / സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള (201819) അ​വ​സാ​ന തീ​യ​തി അ​ഞ്ച്‌​വ​രെ ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ / സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള (201819) ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ഏ​ഴു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു. സ്പോ​ർ​ട്സ്, ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​പേ​ക്ഷ​ക​ൾ ഏ​ഴു​വ​രെ കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ തീ​യ​തി നീ​ട്ടി

ബി​ടെ​ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ (2013 സ്കീം) (​പാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ), ആ​റാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി), എ​ട്ടാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ), മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ​യും അ​വ​സാ​ന വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​യു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം, ബി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള​ള അ​വ​സാ​ന തീ​യ​തി ഏ​ഴു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

പ​രീ​ക്ഷാ​ഫീ​സ്

2018 ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്യൂ/​എം​പി​എ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 125 രൂ​പ ഫൈ​നോ​ടു​കൂ​ടി 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൽ​പ്പ്ച്ച​ർ) ഡി​ഗ്രി പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 125 രൂ​പ ഫൈ​നോ​ടു​കൂ​ടി 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എം​ബി​എ പ്ര​വേ​ശ​നം അ​വ​സാ​ന തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള​ള അ​വ​സാ​ന തീ​യ​തി 10 വ​രെ നീ​ട്ടി.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള​വ​ർ ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി മൂ​ന്നു മു​ത​ൽ 15 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഇ.​ജെ ര​ണ്ട് സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.