ഒന്നാം വർഷ ബിരുദ പ്രവേശനം സ്പോട്ട് അഡ്മിഷൻ 25ന്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ /യുഐടി/ ഐഎച്ച്ആർഡി കോളജുകളിൽ 201819 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അതത് കോളജുകളിൽ 25ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രാവിലെ ഒമ്പതു മുതൽ 12 വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. ഈ സമയത്തിനകം ഹാജരാകുന്ന വിദ്യാർഥികളിൽ നിന്നും റാങ്ക് പട്ടിക തയാറാക്കി 26ന് രാവിലെ പത്ത് മണിക്ക് പ്രവേശനം നടത്തും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 26ന് രാവിലെ 10ന് ബന്ധപ്പെട്ട കോളജുകളിൽ ഹാജരാകണം. ഏതെങ്കിലും കോളജിൽ അഡ്മിഷൻ ലഭിച്ചവരെ സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നതല്ല. ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവരെയും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (ടിസി ഉൾപ്പടെ ) ഹാജരാക്കാൻ കഴിയുന്നവരെയുമാണ് 26ന് പ്രവേശനത്തിനായി പരിഗണിക്കുക.സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ അധിക സമയം അനുവദിക്കുന്നതല്ല. നിലവിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളജുകളിലേയ്ക്കും കോഴ്സുകളിലേയ്ക്കും മാത്രമേ സ്പോട്ട് അഡ്മിഷനു പരിഗണിക്കുകയുള്ളു.സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് നിർബന്ധമായും കോളജിൽ ഹാജരാക്കണം.
സ്പോട്ട് അഡ്മിഷന് പരിഗണിക്കുന്ന ഒഴിവുകളുടെ എണ്ണം സർവകലാശാല അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധപ്പെടുത്തും. കാറ്റഗറി തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം ബന്ധപ്പെട്ട കോളജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
25നു തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നും ഒഴിവുള്ള സീറ്റിലേയ്ക്ക് കാറ്റഗറി പരിഗണിച്ച് അഡ്മിഷൻ നടത്തും. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ഇല്ലെങ്കിൽ മെരിറ്റ് അടിസ്ഥാനമാക്കി 25നു തയാറാക്കിയ റാങ്ക് പട്ടികയിൽ നിന്ന് പ്രവേശനം നടത്താവുന്നതാണ്. ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിച്ച് അതത് കോളജുകളിൽ 25നു 12 മണിക്കകം ഹാജരാകേണ്ട താണ്. അപേക്ഷകൾ ഒന്നുംതന്നെ സർവകലാശാലയിൽ അയയ്ക്കേണ്ട തില്ല
ഒന്നാം വർഷ പിജി പ്രവേശനം അലോട്ട്മെന്റ് നഷ്ടമായവരെ വീണ്ടും പരിഗണിക്കും
ഒന്നാം വർഷ ബിരുദാനന്തര ബിരുദ (പിജി) പ്രവേശനത്തിനായി ഒന്നും രണ്ട ും അലോട്ട്മെന്റിൽ പരിഗണിക്കപ്പെടുകയും എന്നാൽ നിശ്ചിത സമയത്തിനുളളിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാതിരിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ നൽകിയിട്ടുളള റീകണ്‍സിഡർ ടാബ് ഉപയോഗിച്ച് അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
പിജി പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റം വരുത്തുവാൻ അവസരം നൽകുന്നു. 25 നു രാവിലെ 10 വരെ സ്വന്തം ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. ഓണ്‍ലൈൻ അപേക്ഷയിൽ നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ അടക്കം തിരുത്തലുകൾ വരുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താം.
ഇത്തരത്തിൽ വരുത്തിയ മാറ്റങ്ങൾ പരിഗണിച്ച് 26നു വൈകുന്നേരം ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് സ്വന്തം നിലയ്ക്ക് തിരുത്തലിന് അവസരം ഇല്ല. തിരുത്തലുകൾ ആവശ്യമുള്ള അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ട താണ്. പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച കോളേജ്, കോഴ്സ് എന്നിവയിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ട താണ്. അല്ലാത്ത പക്ഷം തുടർന്നുള്ള അലോട്ട്മെന്റിൽ ഹയർ ഓപ്ഷനിൽ ലഭിച്ച കോളേജും കോഴ്സും നിർബന്ധമായും സ്വീകരിക്കേണ്ട താണ്. തിരുത്തലുകൾ വരുത്തിക്കഴിഞ്ഞവർ ഓണ്‍ലൈൻ അപേക്ഷയുടെ പുതിയ പ്രിന്റൗട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ട താണ്.
ടൈംടേബിൾ
28 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോം എൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിവോക് സോഫ്റ്റ് വേർ ഡെവലപ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 25 മുതൽ സെന്റ് മൈക്കിൾസ് കോളജ്, ചേർത്തലയിൽ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബറിൽ നടന്ന രണ്ട ാം സെമസ്റ്റർ എംബിഎ (ഫുൾടൈം/യുഐഎം/ഈവനിംഗ് റഗുലർ 2009 & 2014 സ്കീം & ട്രാവൽ ആൻഡ് ടൂറിസം 2014 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.
ജൂണിൽ നടന്ന ഒന്നാം വർഷ എംഎ മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ (പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ.
ജനുവരിയിൽ നടന്ന കന്പൈൻഡ് ഒന്ന്, രണ്ടു സെമസ്റ്റർ ബിടെക് (2008 സ്കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഒക്ടോബർ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളും കരട് മാർക്ക് ലിസ്റ്റും വെബ്സൈറ്റിൽ.
വൈവാ വോസി
ഓഗസ്റ്റിൽ നടന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരംബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷയുടെ വൈവാ വോസി ഒക്ടോബർ എട്ടു മുതൽ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവാ വോസി ഒക്ടോബർ 10 ന് അതതു കോളജുകളിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
നവംബർ ഏഴു മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷകൾക്കും ഒമ്പതു മുതൽ ആരംഭിക്കുന്ന രണ്ട ാം സെമസ്റ്റർ എൽഎൽഎം പരീക്ഷകൾക്കും ഒക്ടോബർ ഒന്നു വരെയും 50 രൂപ പിഴയോടെ ഒക്ടോബർ അഞ്ചു വരെയും 125 രൂപ പിഴയോടെ ഒക്ടോബർ ഒമ്പതുവരെയും പരീക്ഷാഫീസ് അടയ്ക്കാം
2004, 2009, 2010, 2011 അഡ്മിഷൻ വിദ്യാർഥികൾക്കു മാത്രം എൽഎൽഎം രണ്ട ാം സെമസ്റ്റർ പരീക്ഷയ്ക്ക് 2000/ രൂപ അഡിഷണൽ മേഴ്സി ചാൻസ് ഫീസോടുകൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
നാലാം സെമസ്റ്റർ എൽഎൽഎം വിദ്യാർഥികൾ നവംബർ 23 ന് മുൻപ് ഡിസർട്ടേഷൻ സർവകലാശാലയിൽ സമർപ്പിക്കണം. (അവസാന പരീക്ഷ കഴിഞ്ഞ് 15 ദിവസത്തിന് ശേഷം)
റാങ്ക് ലിസ്റ്റ്
സർവകലാശാലയുടെ കീഴിലുളള യുഐടികളിൽ 2018 19 വർഷത്തെ എംഎസ്ഡബ്യൂ കോഴ്സിലേക്ക് പ്രവേശനം നേടുന്നതിനായ് പ്രവേശന പരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അട്സിഥാനത്തിൽ തയാറാക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
വിദൂര വിദ്യാഭ്യാസ വിഭാഗം 28 ന് തിരുവനന്തപുരം ആർട്സ് കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ട ാം വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ ആന്വൽ സ്കീം പരീക്ഷ വിദൂര വിദ്യാഭ്യാസ വിഭാഗം പാളയം സെന്ററിൽ നടത്തും. സമയം രണ്ടു മുതൽ അഞ്ചു വരെ. മറ്റു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം ആർട്സ് കോളജിൽ നടത്തും.