University News
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008 സ്കീം ​ജൂ​ലൈ/​ഓ​ഗ​സ്റ്റ് (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് എ​ട്ടി​നും മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് 12 നും ​ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ അ​താ​ത് കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

ഓ​ഗ​സ്റ്റ് 21, സെ​പ്റ്റം​ബ​ർ നാ​ല്,ആ​റ്,11 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 23, 25, 30, ന​വം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ലും, ഓ​ഗ​സ്റ്റ് 17, 21, സെ​പ്റ്റം​ബ​ർ നാ​ല്,ആ​റ്,11 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 16, 23, 25, 30, ന​വം​ബ​ർ 1 തീ​യ​തി​ക​ളി​ലും ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ 2016 2018 ബാ​ച്ച് (സി​എ​സ്എ​സ്) എം​ബി​എ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എം​ബി​എ (ടൂ​റി​സം) ജി​ജി​ജോ​ണ്‍ (ര​ജി.​നം.​എം​ടി​എം 1605006) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. എം​ബി​എ (ജ​ന​റ​ൽ) എം.​എ​സ് .ര​മ്യ (ര​ജി.​നം.​എം​ജി​ടി 1605030) ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

യു​ജി​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി എം​പ്ളോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ UGCNET/JRF പ​രീ​ക്ഷ​ക​ളു​ടെ ജ​ന​റ​ൽ പേ​പ്പ​റി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് 15 മു​ത​ൽ റ​ഗു​ല​ർ ബാ​ച്ചും 20 മു​ത​ൽ ഹോ​ളി​ഡേ/​വീ​ക്കെ​ന്‍റ് ബാ​ച്ചും ആ​രം​ഭി​ക്കു​ന്നു. ഓ​രോ ബാ​ച്ചി​ലും ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. താ​ല്പ​ര്യ​മു​ള​ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലു​ള​ള സ്റ്റു​ഡ​ൻ​സ് സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ഓ​ഫീ​സി​ലെ​ത്തി നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2304577 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

നി​യ​മ വ​കു​പ്പ് ന​ട​ത്തു​ന്ന ’മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ക​ട​മ​ക​ളും’ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ 30 ന് ​ന​ട​ത്തു​ന്ന പ​രീ​ക്ഷ​യ്ക്കു​ള​ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോ​റം നി​യ​മ​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2308936 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

ടൈം​ടേ​ബി​ൾ

2018 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം​സ​യ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ, വൈ​വ പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ 25 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. 30 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​ര പ്രോ​ഗ്രാം 2015 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷ​ക​ൾ 29 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2018 ന​വം​ബ​ർ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി എ​ട്ടു മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. പി​ഴ കൂ​ടാ​തെ 16വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 22വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും ഫീ​സ​ട​യ്ക്കാം. 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ദി​ഷ്ട പ​രീ​ക്ഷാ​ഫീ​സി​നോ​ടൊ​പ്പം 2000/ രൂ​പ മേ​ഴ്സി​ചാ​ൻ​സ് ഫീ​സി​ന​ത്തി​ലും അ​ട​യ്ക്ക​ണം.

2018 ന​വം​ബ​ർ 22 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി 22 മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. പി​ഴ കൂ​ടാ​തെ 26 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും ഫീ​സ​ട​യ്ക്കാം. 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ദി​ഷ്ട പ​രീ​ക്ഷാ​ഫീ​സി​നോ​ടൊ​പ്പം 2000/ രൂ​പ മേ​ഴ്സി​ചാ​ൻ​സ് ഫീ​സി​ന​ത്തി​ലും അ​ട​യ്ക്ക​ണം.

പി.​ജി സ്പോ​ർ​ട്സ് ക്വാ​ട്ട സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 2018 2019

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള​ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് എ​ട്ടി​ന് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള​ള സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും.

വി​വി​ധ കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന റാ​ങ്ക് പ​ട്ടി​ക പ​രി​ശോ​ധി​ക്ക​ണം.

റാ​ങ്ക് പ​ട്ടി​ക​യി​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​ട്ടി​ന് രാ​വി​ലെ 11ന് ​മു​ൻ​പ് സെ​ന​റ്റ് ഹാ​ളി​ൽ എ​ത്തി​ച്ചേ​ര​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ അ​ന്നേ​ദി​വ​സം ത​ന്നെ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഫീ​സ് ഒ​ടു​ക്ക​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട​വ​ർ​ക്ക് 900 രൂ​പ​യും, എ​സ്‌​സി/​എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 340 രൂ​പ​യു​മാ​ണ് ഫീ​സ്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ശേ​ഷം ഹാ​ജ​രാ​കു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

പി.​ജി എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 2018 2019

201819ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​യ്ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ 10ന് ​ന​ട​ത്തും. കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11 വ​രെ എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി.​സി. വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന ആ​ർ​ക്കും ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​വാ​ൻ പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ പ്ര​വേ​ശ​ന ഫീ​സാ​യ 340/ രൂ​പ അ​ന്നു​ത​ന്നെ ഒ​ടു​ക്ക​ണം. മു​ൻ​പ് പ്ര​വേ​ശ​ന ഫീ​സ് അ​ട​ച്ച​വ​ർ അ​തി​ന്‍റെ ര​സീ​ത് ന​ൽ​കി​യാ​ൽ മ​തി​യാ​കും. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം.