ഒന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് ആന്‍ഡ് ടൂറിസം ആന്‍ഡ് ട്രാവൽ മാനേജ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ
ജനുവരി/മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് ആന്‍ഡ് ടൂറിസം ആന്‍ഡ് ട്രാവൽ മാനേജ്മെന്റ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഫിസിക്സ് ആന്‍ഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസിന്റെയും ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആന്‍ഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസിന്റെയും ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം അഞ്ചിനും ഏഴിനും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആന്‍ഡ് ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏഴു മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റ്/നവംബർ നടത്തിയ രണ്ട ാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 12 മുതൽ 15 വരെ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ക്ലാസ്
കാര്യവട്ടം ക്യാന്പസിലെ പഠനവകുപ്പുകളിൽ എംഫിൽ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നാം സെമസ്റ്റർ ബിഎസ്സി സിഎസ്/ബിസിഎ (2017 2020 ബാച്ച്) ക്ലാസുകൾ മൂന്നു മുതൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ എസ്ഡിഇ പാളയം ക്യാന്പസിൽ ആരംഭിക്കും.
പരീക്ഷാഫീസ്
28 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് ഏഴു വരെയും 50 രൂപ പിഴയോടെ ഒമ്പതു വരെയും 125 രൂപ പിഴയോടെ 13 വരെയും ഫീസടയ്ക്കാം.
ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം ഒന്നും മൂന്നും സെമസ്റ്റർ മേഴ്സിചാൻസ് 2010 & 2011 അഡ്മിഷൻ ഡിഗ്രി പരീക്ഷകൾക്ക് 11 വരെയും 50 രൂപ പിഴയോടെ 24 വരെയും 125 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസ് കൂടാതെ 2000 രൂപ മേഴ്സിചാൻസ് ഫീസും 200 രൂപ വാല്യുവേഷൻ ക്യാന്പ് ഫീസും അടയ്ക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ മൂന്നു മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം ഒന്നും മൂന്നും സെമസ്റ്റർ 2012 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകൾക്ക് 11 വരെയും 50 രൂപ പിഴയോടെ 24 വരെയും 125 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈൻ രജിസ്ട്രേഷൻ മൂന്നു മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസംബറിൽ നടക്കുന്ന മൂന്നാം സെമസ്റ്റർ ബിടെക് 2008 സ്കീം സപ്ലിമെന്ററി പരീക്ഷയ്ക്ക് 12 വരെയും 50 രൂപ പിഴയോടെ 14 വരെയും 125 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
28 ന് ആരംഭിക്കുന്ന മൂന്നാം വർഷ എംബിബിഎസ് (സപ്ലിമെന്ററി) പരീക്ഷയ്ക്ക് ഏഴു വരെയും 50 രൂപ പിഴയോടെ ഒമ്പതു വരെയും 125 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
പിഎച്ച്ഡി നൽകി
ടോണി ജോസ് (ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനിയറിംഗ്), പ്രിൻസ് ജോർജ് (എൻവയണ്മെന്റൽ സയൻസസ്), എൻ.എസ്. പൂജ , സി. സുഭാഷിണി (ബയോടെക്നോളജി), ദീപ്തി വർഗീസ് (ബയോഇൻഫോർമാറ്റിക്സ്), എസ്.എസ്. വൈശാഖ് , ആർ.എസ് . ജിഷ (കെമിസ്ട്രി), ഡി.മണിമാരൻ, എസ് . ഷാന പർവീണ്‍ (ഫിസിക്സ്), കുമാരി ശ്രീജ എസ്, നായർ (മാത്തമാറ്റിക്സ്),എസ് . ശ്രീജകുമാരി (സ്റ്റാറ്റിസ്റ്റിക്സ്), രമ്യ സ്റ്റാൻലി, എസ് . ലക്ഷ്മി (എഡ്യൂക്കേഷൻ), എൻ. ഹസീന ബായി , എൽ.എസ് . ശ്രീഷ്മ (ബോട്ടണി), വി. മുരുകേശ്വരി , ജെ. മരിയ സുഭാല , ഐ.എസ്. ഷിനി , എസ്.എൽ. ജനീബ (തമിഴ്), എസ് . വിദ്യ (ഇംഗ്ലീഷ്), കെ.സരസ്വതി (മ്യൂസിക്), കെ.അനിത (ഇക്കണോമിക്സ്), വി. അനൂപ് , ജിഷ എസ്. കുമാർ (കൊമേഴ്സ്), പി. അനസ് , ലൈല അതെഫക്കർ (ലോ), വൈ. മുംമ്താസ് , ജി.ആർ . റീന മോൾ (സുവോളജി), ആർ . മഹാദേവൻ (ബയോകെമിസ്ട്രി), എസ് . പ്രീത (നഴ്സിംഗ്), ആർ. രാജി (ഒപ്റ്റോഇലക്ട്രോണിക്സ്), സന്ധ്യ ഗോപാലൻ, ആർ. സൗമ്യ , ബി.ഐ. സിന്ധു (ഹിന്ദി), മിത്ര മൻമദൻ (മാനേജ്മെന്റ് സ്റ്റഡീസ്), ആഷ്ലി കെ. രാമചന്ദ്രൻ (ഇസ്ലാമിക് ഹിസ്റ്ററി), ഹരീഷ് എസ്.ആർ, ആർശ്രീജ (മലയാളം).