2018 മേയിൽ നടന്ന രണ്ടാം സെമസ്റ്റർ എംടെക് (ഫുൾടൈം/പാർട്ട് ടൈം), നാലാം സെമസ്റ്റർ എംടെക് (പാർട്ട് ടൈം) സപ്ലിമെന്ററി (2013 സ്കീം) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, സിവിൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പരീക്ഷാഫലം വെബ്സൈറ്റിൽ.
വൈവാവോസി
2018 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പരീക്ഷയുടെ വൈവാവോസി 19നും 21നും നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ സിബിസിഎസ് ബികോം ജനുവരി 2018 (റെഗുലർ 2017 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2016 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2014 & 2013 അഡ്മിഷൻ) പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21വരെ അപേക്ഷിക്കാം.
2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി (2017 റെഗുലർ, 2016, 2015, 2014 & 2013 സപ്ലിമെന്ററി) പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുളള അവസാന തീയതി 28 വരെ നീട്ടി.
2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജീയർ ആൻഡ് പ്രാക്ടീസ് (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഡിസംബർ നാലിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സിബിസിഎസ്എസ് കരിയർ റിലേറ്റഡ് ഉൾപ്പെടെ) പരീക്ഷകൾക്ക് (റെഗുലർ 2016 അഡ്മിഷൻ, സപ്ലിമെന്ററി 2013, 2014 & 2015 അഡ്മിഷൻ) ഓണ്‍ലൈനായി 16 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ23 വരെയും അപേക്ഷിക്കാം.
23 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ (ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം കരിയർ റിലേറ്റഡ് ഉൾപ്പെടെ) പരീക്ഷകൾക്ക് (റെഗുലർ 2018 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2017 അഡ്മിഷൻ, സപ്ലിമെന്ററി 2013, 2014, 2015 & 2016 അഡ്മിഷൻ) ഓണ്‍ലൈനായി 14 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/
ബിപിഎ/ബിവോക് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഡിസംബർനാലുവരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
2018 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
നവംബർ ഒന്‍പതിന് നാഷണൽ കോളജ്, അന്പലത്തറയിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (സിആർ) ബയോകെമിസ്ട്രി (കോർ) പ്രാക്ടിക്കൽ പരീക്ഷ 14 ന് നടത്തും.
സൂക്ഷ്മപരിശോധന
2018 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി 14 മുതൽ 22 വരെയുളള പ്രവൃത്തിദിവസങ്ങളിൽ പുന:പരിശോധനാ വിഭാഗത്തിൽ ഹാജരാകണം.
അപേക്ഷ ക്ഷണിക്കുന്നു
നിയമ വകുപ്പ് നടത്തുന്ന എട്ട് മാസം ദൈർഘ്യമുളള പിജി ഡിപ്ലോമ ഇൻ പേറ്റന്റ് ലോ കോഴ്സിന് ((PG Diploma in Patent Law) അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദം, കാലാവധി: കോഴ്സ് ഫീസ്: 4000/. അപേക്ഷ ഫോറം (20 രൂപ) നിയമ വകുപ്പിന്റെ ഓഫീസിൽ നിന്നും വാങ്ങാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 28. കൂടുതൽ വിവരങ്ങൾക്ക്: 0471 2308936.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (CACEE) നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗാ തെറാപ്പി (ഈവനിംഗ് ബാച്ച്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി: ഒരു വർഷം, കോഴ്സ് ഫീസ്: 19,500 രൂപ, സമയം: വൈകുന്നേരം അഞ്ച് മുതൽ ഏഴുവരെ. അപേക്ഷാഫോമിന് സർവകലാശാലാ ഓഫീസ് കാന്പസിലുളള എസ്ബിഐ അക്കൗണ്ട് നന്പറിൽ (57002299878) 100 രൂപ അടത്ത രസീത് സഹിതം പി.എം.ജി. സ്റ്റുഡന്റ്സ് സെന്റർ ക്യാന്പസിലുളള CACEE ഓഫീസിൽ നേരിട്ട് ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: 04712302523. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം സർവകലാശാല ഡിപ്പാർട്ട്മെന്റ് വിദ്യാർഥികൾക്കായി കുറഞ്ഞ ഫീസ് നിരക്കിൽ കോഴ്സുകൾ സംഘടിപ്പിക്കുന്നു. സർവകലാശാലയുടെ വിവിധ വകുപ്പുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഗവേഷണ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്സ് കാലാവധി: നാല് മാസം, ഫീസ്: 2000 രൂപ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് കാലാവധി: ആറ് മാസം, ഫീസ്: 6000 രൂപ, കാര്യവട്ടം കാന്പസിൽ വച്ചാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങൾ പിഎംജി സ്റ്റുഡന്റ്സ് സെന്റർ കാന്പസിലുളള സിഎസിഇഇ ഓഫീസിൽ നിന്ന് ലഭിക്കും. ഫോണ്‍: 04712302523. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 26.
നെടുമങ്ങാട് ഗവ. കോളജിൽ പുതിയ പി.ജി. കോഴ്സുകൾ
നെടുമങ്ങാട് ഗവ. കോളജിൽ പുതുതായി അനുവദിച്ച എംഎ ഇക്കണോമിക്സ്, എംഎ മലയാളം കോഴ്സുകളിലേക്ക് കോളജിൽ സ്പോട്ട് അഡിമിഷൻ നടത്തുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13നു രാവിലെ 11ന്. ഓണ്‍ലൈൻ രജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. 13ന് വൈകുന്നേരം 4.30ന് കോളജിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും 14, 15 തീയതികളിൽ അഡിമിഷൻ നടത്തും. സർവകലാശാലയിലേക്ക് അപേക്ഷ നൽകേണ്ടതില്ല.