University News
പ്ല​സ്ടു​ക്കാ​ർ​ക്ക് എം​എ പ​ഠി​ക്കാ​ൻ എ​ച്ച്എ​സ്ഇ​ഇ
മാ​​ന​​വി​​ക, സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഉ​​ന്ന​​ത പ​​ഠ​​ന​​ത്തി​​നു രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​യ മ​​ദ്രാ​​സ് ഐ​​ഐ​​ടി​​യി​​ൽ അ​​വ​​സ​​രം. മ​​ദ്രാ​​സ് ഐ​​ഐ​​ടി​​യു​​ടെ ഹ്യു​​മാ​​നി​​റ്റീ​​സ് ആ​​ൻ​​ഡ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് ഡി​​പ്പാ​​ർ​​ട്മെ​​ന്‍റ് ന​​ട​​ത്തു​​ന്ന ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ കോ​​ഴ്സാ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ൽ മി​​ക​​ച്ച പ​​ഠ​​ന അ​​വ​​സ​​രം വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്. ഹ്യു​​മാ​​നി​​റ്റീ​​സ് ആ​​ൻ​​ഡ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ് എ​​ൻ​​ട്ര​​ൻ​​സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ (എ​​ച്ച്എ​​സ്ഇ​​ഇ) വ​​ഴി​​യാ​​ണ് അ​​ഡ്മി​​ഷ​​ൻ. ഏ​​പ്രി​​ൽ 21നാ​​ണ് എ​​ച്ച്എ​​സ്ഇ​​ഇ. ഡി​​സം​​ബ​​ർ 12 മു​​ത​​ൽ ജ​​നു​​വ​​രി 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

എ​​ച്ച്എ​​സ്ഇ​​ഇ​​ക്കു കേ​​ര​​ള​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​വും കൊ​​ച്ചി​​യും സെ​​ന്‍റ​​റു​​ക​​ളാ​​ണ്. ബം​​ഗ​​ളൂ​​രു, ഭോ​​പ്പാ​​ൽ, ചെ​​ന്നൈ, കോ​​യ​​ന്പ​​ത്തൂ​​ർ, ഹൈ​​ദ​​രാ​​ബാ​​ദ്, കോ​​ൽ​​ക്ക​​ത്ത, മും​​ബൈ, ന്യൂ​​ഡ​​ൽ​​ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു മ​​റ്റു പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ. ഡ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്, ഇം​​ഗ്ലീ​​ഷ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണ് എ​​ച്ച്എ​​സ്ഇ​​ഇ വ​​ഴി കു​​ട്ടി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. ര​​ണ്ടു വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും കൂ​​ടി 46 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. അ​​ഞ്ചു വ​​ർ​​ഷ​​ത്തെ കോ​​ഴ്സി​​ന്‍റെ ആ​​ദ്യ ര​​ണ്ടു വ​​ർ​​ഷം പൊ​​തു വി​​ഷ​​യ​​ങ്ങ​​ളാ​​ണു പ​​ഠി​​ക്കേ​​ണ്ട​​ത്. തു​​ട​​ർ​​ന്ന് അ​​ഭി​​രു​​ചി​​യു​​ടേ​​യും പ​​ഠ​​ന നി​​ല​​വാ​​ര​​ത്തി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കോ​​ഴ്സ് തെ​​ര​​ഞ്ഞെ​​ടു​​ക്കാം.

ഓ​​ണ്‍​ലൈ​​നാ​​യി വേ​​ണം അ​​പേ​​ക്ഷി​​ക്കാ​​ൻ. അ​​പേ​​ക്ഷാ ഫീ​​സ് 2,400 രൂ​​പ. പ​​ട്ടി​​ക​​ജാ​​തി​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് 1,200 രൂ​​പ. പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷാ ഫീ​​സി​​ല്ല. നെ​​റ്റ് ബാ​​ങ്കിം​​ഗ്, ക്രെ​​ഡി​​റ്റ്/ ഡെ​​ബി​​റ്റ് കാ​​ർ​​ഡ് വ​​ഴി ഫീ​​സ് അ​​ട​​യ്ക്കാം. ഒ​​ബ്ജ​​ക്ടീ​​വ്, ഡി​​സ്ക്രി​​പ്റ്റീ​​വ് മാ​​തൃ​​ക​​യി​​ൽ ര​​ണ്ട​​ര മ​​ണി​​ക്കൂ​​റാ​​ണ് എ​​ച്ച്എ​​സ്ഇ​​ഇ. 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു പാ​​സാ​​യ​​വ​​ർ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും എ​​ച്ച്എ​​സ്ഇ​​ഇ എ​​ഴു​​താം. മാ​​ർ​​ക്കി​​ന്‍റെ​​യും പ്രാ​​യ​​ത്തി​​ന്‍റെ​​യും കാ​​ര്യ​​ത്തി​​ൽ സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ഇ​​ള​​വു​​ണ്ട്. പ്രാ​​യം: 1994 ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​നോ അ​​തി​​നു​​ശേ​​ഷ​​മോ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം അ​​പേ​​ക്ഷ​​ക​​ർ.

ഒ​​രു സെ​​മ​​സ്റ്റ​​റി​​ലെ ട്യൂ​​ഷ​​ൻ ഫീ​​സ് 12,147 രൂ​​പ.

സി​​ല​​ബ​​സും മാ​​തൃ​​കാ ചോ​​ദ്യ​​പേ​​പ്പ​​റും വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. മാ​​ർ​​ച്ച് 20 മു​​ത​​ൽ അ​​ഡ്മി​​റ്റ് കാ​​ർ​​ഡു​​ക​​ൾ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. ഏ​​പ്രി​​ൽ 21നാ​​ണ് എ​​ച്ച്എ​​സ്ഇ​​ഇ. മേ​​യ് ര​​ണ്ടാം വാ​​രം പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

മേ​​ൽ​​വി​​ലാ​​സം: ചെ​​യ​​ർ​​മാ​​ൻ,എ​​ച്ച്എ​​സ്ഇ​​ഇ2019, ജെ​​ഇ​​ഇ ഓ​​ഫീ​​സ്, ഐ​​ഐ​​ടി മ​​ദ്രാ​​സ്, ചെ​​ന്നൈ600036. .ഫോ​​ണ്‍: (044) 2257 8220. വെ​​ബ്സൈ​​റ്റ്: http://hs ee.iitm.ac.in
More News