ആരോഗ്യ സർവകലാശാലയുടെ വൈസ് ചാൻസലറായ പ്രഫ.(ഡോ) എം.കെ.ചന്ദ്രശേഖരൻ നായർക്ക് ഡിഎസ്സി നൽകാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
പിഎച്ച്ഡി നൽകി
ബെറ്റി പി. കുഞ്ഞുമോൻ (നഴ്സിംഗ്), അനൂപ് എസ്. നായർ, സൗമ്യ മോൾ (കെമിസ്ട്രി), സി.ആർ.ചിത്ര (ബോട്ടണി), ആർ.ആർ . രശ്മി (എൻവയണ്മെന്റൽ സയൻസസ്), പി.എസ് . ദീപ്തി (കംപ്യൂട്ടർ സയൻസ് ആന്‍ഡ് എൻജിനിയറിംഗ്), എസ്.പി . സുജ (ബയോടെക്നോളജി), വി.വി .അശ്വതി (ഫിസിക്സ്), ആർ .മനു രാജ് (ജിയോളജി), ജിനോ നൈനാൻ (മാത്തമാറ്റിക്സ്), എസ്.വിനയ , പി.ബി. മഞ്ജു , നാൻസി എസ്. രത്നം, എസ്. നെവിൽ സ്റ്റീഫൻ (ഇംഗ്ലീഷ്), പി.വി.ശിൽപ , എം.രശ്മി , ജെ.എസ്.ധന്യ (എഡ്യൂക്കേഷൻ), എസ്.ആർ .സജിത (ഹിന്ദി), ഫർസാദ് യൂസഫി, ബി.സനൽ , എ.എസ്. ഷിജിന , പി.എസ് . രാജശ്രീ (കൊമേഴ്സ്), ജെ .അൽമുനീറ (ലിംഗ്വിസ്റ്റിക്സ്), പി.പി . അനു (മലയാളം), പി.വി . രാജി (തീയറ്റർ ആർട്സ് ആന്‍ഡ് ഫിലിം ഏസ്തറ്റിക്സ് ഫോർ എഡ്യൂക്കേഷൻ) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
പരീക്ഷാകേന്ദ്രം
21 ന് ആരംഭിക്കുന്ന ബിഎ ആന്വൽ സ്കീം സബ്സിഡിയറി പരീക്ഷകൾക്ക് യൂണിവേഴ്സിറ്റി കോളജ് സെന്ററായി അപേക്ഷിച്ചിട്ടുളളവർ എസ്ഡിഇ പാളയം സെന്ററിൽ പരീക്ഷ എഴുതണം. ഹാൾടിക്കറ്റുകൾ പാളയം എസ്ഡിഇ ഓഫീസിൽ നിന്നും കൈപ്പറ്റണം.
അപേക്ഷ ക്ഷണിക്കുന്നു
അറബിക് പഠനവകുപ്പ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ആറുമാസം) (2019 ജനുവരി ബാച്ച് പാർട്ട് ടൈം ഈവനിംഗ്) കോഴ്സ് ജനുവരി 1 ന് ആരംഭിക്കും. യോഗ്യത: പ്ലസ്ടു, ഫീസ്: 6000 അപേക്ഷ ഫോം കാര്യവട്ടത്തുളള അറബിക് പഠനവകുപ്പിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 5.
വിശദവിവരങ്ങൾക്ക് ംംം.മൃമയശരസൗ.ശി <വേേു://ംംം.മൃമയശരസൗ.ശി> 9446827141