2019 ജനുവരി ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ എംഎ (പ്രൈവറ്റ് രജിസ്ട്രേഷൻ) (2016 അഡ്മിഷൻ) ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇംഗ്ലീഷ്, പരീക്ഷകളുടെ വൈവാ വോസി യഥാക്രമം 21, 22, 25, ഏപ്രിൽ നാല് തീയതികളിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രം പാളയം സെന്ററിലും എം.എ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ വൈവാ വോസി 22 ന് ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം കാര്യവട്ടം ഓഫീസിലും നടത്തും. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി രാവിലെ 9.30 ന് സെന്ററിൽ ഹാജരാകുക. അന്വേഷണങ്ങൾക്ക്: 0471 2386442
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി (2008 സ്കീം) പ്രാക്ടിക്കൽ പരീക്ഷ 20ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ സിബിസിഎസ് ബികോം പ്രാക്ടിക്കൽ പരീക്ഷ 20 മുതൽ 25 വരെ അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫി (മേഴ്സിചാൻസ് 2011 അഡ്മിഷൻ) പരീക്ഷയ്ക്ക് ഫീസ് അടയ്ക്കുന്നതിനുളള വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജൂണ്‍ ഏഴിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയ്ക്ക് 22 വരെയും 50 രൂപ പിഴയോടെ 26 വരെയും 125 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
2019 ഏപ്രിലിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഏഴാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയ്ക്ക് 21 വരെയും 50 രൂപ പിഴയോടെ 23 വരെയും 125 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 മേയിൽ നടത്തുന്ന ഒന്നും, രണ്ടും വർഷ ബിഎ/ബിഎ അഫ്സൽ ഉൽ ഉലമ (ആന്വൽ സ്കീം) റെഗുലർ ബിരുദ പരീക്ഷകൾക്ക് 30 വരെയും 50 രൂപ പിഴയോടെ ഏപ്രിൽ രണ്ടുവരെയും 125 രൂപ പിഴയോടെ ഏപ്രിൽ നാലുവരെയും ഫീസടച്ച് അപേക്ഷിക്കാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ 21ന് ആരംഭിക്കും.
എംബിഎ പ്രവേശനം
സർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (University Institutes of Management) എംബിഎ (ഫുൾടൈം) കോഴ്സിലേയ്ക്കും കാര്യവട്ടം കാന്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എംബിഎ (ഈവനിംഗ്) കോഴ്സിലേയ്ക്കും 2019 2020 വർഷത്തെ പ്രവേശനത്തിനുളള ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ജൂലൈ ഒന്ന് വൈകുന്നേരം അഞ്ച്. വിശദവിവരങ്ങൾക്ക്
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ത്രിദിന ദേശീയ സെമിനാർ
സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 20, 21, 22 തീയതികളിൽ "പൂർവ്വ ഉത്തര മീമാംസകളുടെ ദാർശനിക പ്രസക്തിയെ സംബന്ധിച്ച സമകാലിക ചിന്തകൾ’ എന്ന വിഷയത്തെ ആധാരമാക്കി ത്രിദിന ദേശീയ സെമിനാർ നടത്തും. ബുധനാഴ്ച രാവിലെ 10ന് കാര്യവട്ടത്തെ സംസ്കൃത ഡിപ്പാർട്ട്മെന്റ് സെമിനാർ ഹാളിൽ കൂടുന്ന യോഗം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മുൻ വൈസ് ചാൻസലർ ഡോ.എൻ.പി ഉണ്ണി ഉദ്ഘാടനം ചെയ്യും.