2019 മേയിൽ നടക്കുന്ന റെഗുലർ ബിടെക് മൂന്നാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ഒന്ന് ,രണ്ട് ,മൂന്ന് സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2013 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാ വോസി
ഫെബ്രുവരിയിൽ നടത്തിയ എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷയുടെ വൈവാ വോസി ഗവ.ആർട്സ് കോളജ് തിരുവനന്തപുരം, ഗവ.കോളജ് ആറ്റിങ്ങൽ, എസ്.എൻ കോളജ് കൊല്ലം, എംഎസ്എം കോളജ് കായംകുളം എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഏപ്രിൽ ഒന്നിനും ഗവ.വിമൻസ് കോളജ് വഴുതയ്ക്കാട് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഏപ്രിൽ രണ്ടിനും രാവിലെ 9.30 മുതൽ പാളയത്തുളള വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. കൂടുതൽവിവരങ്ങൾക്ക്: 0471 2386442
പുതുക്കിയ പരീക്ഷാതീയതി
മാർച്ച് 25, 27, 28 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംടെക് (എഠ/ജഠ 2008 സ്കീം അഡീഷണൽ/മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയും, മൂന്നാം സെമസ്റ്റർ എംടെക് (FT/PT 2008 സ്കീം അഡീഷണൽ/മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയും 25, 27, 29 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ (കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2013 അഡ്മിഷന് മുൻപ്) ഡിഗ്രി പരീക്ഷകളും യഥാക്രമം ഏപ്രിൽ ഒന്ന്, മൂന്ന്, നാല് തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ച് 25, 27 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം (സിബിസിഎസ്എസ് 2013 അഡ്മിഷന് മുൻപ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ ഒന്ന്, മൂന്ന് തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ച് 26, 28 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2015 സ്കീം & 2018 സ്കീം) ഡിഗ്രി പരീക്ഷകൾ ഏപ്രിൽ നാല്, എട്ട് തീയതികളിൽ നടത്തും.
മാർച്ച് 25, 27, 29 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎഡ് (2015 സ്കീം) ഡിഗ്രി പരീക്ഷകൾ ഏപ്രിൽ മൂന്ന്, അഞ്ച്, ഒന്പത് തീയതികളിൽ നടത്തും.
മാർച്ച് 25 മുതൽ ഏപ്രിൽ ഒന്നുവരെ നടത്താനിരുന്ന നാലാം സെമസ്റ്റർ യൂണിറ്ററി ത്രിവത്സര എൽഎൽബി പരീക്ഷകൾ ഏപ്രിൽ മൂന്നു മുതൽ 10 വരെ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഓഗസ്റ്റിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് ഡിഗ്രി 2013 സ്കീം മെക്കാനിക്കൽ എൻജിനിയറിംഗ് മെക്കാനിക്കൽ സ്ട്രീം ഇൻഡസ്ട്രിയൽ. പ്രൊഡക്ഷൻ, ഓട്ടോമൊബൈയിൽ, എയ്റോനോട്ടിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 10. കരട് മാർക്ക് ലിസ്റ്റ് വൈബ്സൈറ്റിൽ.
സമ്മർ ക്യാന്പ്
സർവകലാശാല കാന്പസ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു തലം വരെയുളള വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുളള INSPIRE 2019 സമ്മർ ക്യാന്പിന്റെ ഈ വർഷത്തെ രജിസ്ട്രേഷൻ ആരംഭിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിന് വിവിധ വിഷയങ്ങൾ കോർത്തിണക്കി പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന ക്യാന്പ് ഏപ്രിൽ രണ്ട് മുതൽ മേയ് 25 വരെ സർവകലാശാല കാര്യവട്ടം നഴ്സറി സ്കൂൾ കാന്പസിൽ നടക്കും.
സീറ്റൊഴിവ്
സെന്റർ ഫോർ അഡൽട്ട് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ യൂണിറ്റ് പാങ്ങോട് മന്നാനിയ കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഏപ്രിൽ 15 മുതൽ ആരംഭിക്കുന്ന ബാച്ചിൽ ഏതാനും സീറ്റൊഴിവുണ്ട്. കോഴ്സ് ദൈർഘ്യം: ആറ് മാസം, ഫീസ്: 7500 രൂപ, യോഗ്യത: പ്ലസ്ടു, ക്ലാസ്: അവധി ദിവസങ്ങളിൽ ഉയർന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങൾക്ക്: 9048538210