University News
പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ന​ട​ത്തു​ന്ന അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (പാ​ർ​ട്ട് ടൈം ​സാ​യാ​ഹ്ന കോ​ഴ്സ്) ക്ലാ​സു​ക​ൾ ജൂ​ണ്‍ 14 ന് ​ആ​രം​ഭി​ക്കും. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. സ​ർ​വ​ക​ലാ​ശാ​ല കാ​ഷ് കൗ​ണ്ട​റി​ൽ 30 രൂ​പ ചെ​ല്ലാ​ൻ അ​ട​ച്ച​ശേ​ഷം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ നി​ന്നും അ​പേ​ക്ഷാ​ഫോം വാ​ങ്ങാം. 22ന് ​രാ​വി​ലെ 10ന് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കോ​ഴ്സി​ലേ​യ്ക്കു​ള​ള പ്ര​വേ​ശ​നം. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് 13.

ടൈം​ടേ​ബി​ൾ

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ (2011 12 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത്) യ​ഥാ​ക്ര​മം 16 നും 29 ​നും ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി, ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി, ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി, സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി (2011 12 നു ​മു​ൻ​പു​ള​ള അ​ഡ്മി​ഷ​ൻ), ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ എ​ട്ടു മു​ത​ൽ 16 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ എം​എ അ​റ​ബി​ക് ഫൈ​ന​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നെ​റ്റ് പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ

ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലി​ന്‍റെ (ഐ​ക്യു​എ​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി യൂ​ണി​യ​നും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്സ് യൂ​ണി​യ​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന യു​ജി​സി സി​ബി​എ​സ്ഇ നെ​റ്റ് പ​രീ​ക്ഷ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ (ജ​ന​റ​ൽ പേ​പ്പ​ർ) 18 മു​ത​ൽ ജൂ​ണ്‍ 15 വ​രെ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ സം​ഘ​ടി​പ്പി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള​ള​വ​ർ​ക്ക് യൂ​ണി​യ​നു​ക​ളെ ബ​ന്ധ​പ്പെ​ട്ടും ഇ​മെ​യി​ൽ വ​ഴി​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 200 രൂ​പ.

Email:[email protected], [email protected] Arun Appukuttan (Researcher’s Union) 9446035844, Shimjil kannan (Department’s Union) 9207882451