2019 ജൂണിൽ ആരംഭിക്കുന്ന ബിആർക്ക് (2008 സ്കീം) കന്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ, നാല്, ആറ്, എട്ട്, ഒൻപത് സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഏപ്രിലിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2016 അഡ്മിഷൻ റെഗുലർ, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 12 വരെ അപേക്ഷിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), ശ്രീകാര്യം, തിരുവനന്തപുരം കോളജിലെ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (മൂന്ന്), ബി.കോം (മൂന്ന്), ബിഎഫ്എ (മൂന്ന്) കോഴ്സുകളിലേയ്ക്കും ബിഷപ്പ് മൂർ കോളജ് ഫോർ ദി ഹിയറിംഗ് ഇംപയേഡ് കോളജിലെ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (മൂന്ന്), ബികോം (മൂന്ന്) എന്നീ കോഴ്സുകളിലേയ്ക്കും അപേക്ഷ സ്വീകരിച്ചു തുടങ്ങി. അവസാന തീയതി ജൂണ്‍ 10. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള കാര്യവട്ടം ലക്ഷ്മിബായി നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലെ BPEd, MPE, PGDHFM എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30. പുതുക്കിയ അഡ്മിഷൻ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ/ബിഎസ്ഡബ്ല്യൂ/ബിവോക് ഓഗസ്റ്റ് 2018 പരീക്ഷയുടെ പുനർമൂല്യനിർണയം നടത്തുന്നതിനുളള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഏഴുവരെ നീട്ടി.
ഒന്നാം വർഷ ബിരുദ പ്രവേശനം 2019: വിവിധ യുഐടികളിൽ പുതിയ കോഴ്സുകൾ ഓണ്‍ലൈനായി അപേക്ഷിക്കാം.
സർവകലാശാലയുടെ വിവിധ യുഐടികളിൽ ബിരുദ പഠനത്തിന് പുതിയ കോഴ്സുകൾ അനുവദിച്ചിരിക്കുന്നു. യുഐടി കൊട്ടാരക്കര: ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ (40 സീറ്റ്); യുഐടി പരവൂർ: ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (40 സീറ്റ്); യുഐടി അരൂർ: ബികോം കോ ഓപ്പറേഷൻ (40 സീറ്റ്). താല്പര്യമുളള വിദ്യാർഥികൾക്ക് ഓണ്‍ലൈനായി അപേക്ഷ നൽകാം. നിലവിൽ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞ വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അപേക്ഷയിൽ ഈ കോഴ്സുകൾ ചേർക്കാം. പുതിയ കോഴ്സുകൾ ചേർത്തു കഴിഞ്ഞ് "Save and Refresh' നൽകി 'Submit' ചെയ്ത് പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ അവസാന തീയതി ജൂൺ മൂന്ന് ഉച്ചകഴിഞ്ഞ് മൂന്ന്. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേയ്ക്ക് അയയ്ക്കേണ്ടതില്ല.