വിവോ ടി4 അള്‍ട്രാ അവതരിപ്പിച്ച് വിവോ
Tuesday, June 17, 2025 12:29 PM IST
ഇന്ത്യന്‍ വിപണിയില്‍ വിവോ ടി4 അള്‍ട്രാ അവതരിപ്പിച്ച് വിവോ. 4കെ വീഡിയോ റിക്കാര്‍ഡിംഗ് സൗകര്യത്തോടെയാണ് ഫോണ്‍ എത്തുന്നത്.
വിവോ ടി4 അള്‍ട്രായുടെ പ്രത്യേകതകള്‍
മീഡിയടെക് ഡൈമെന്‍സിറ്റി 9300+ പ്രോസസര്‍, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച്ഒഎസ് 15 ഒഎസ്, 90 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,500 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സല്‍ പ്രൈമറി കാമറ, 32 മെഗാപിക്സല്‍ ഫ്രണ്ട് കാമറ,
1.5 ക്വാഡ് കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ, 12 ജിബി റാം, 512 ജിബി സ്റ്റോറേജ്, ഐപി64 റേറ്റിംഗ്, ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, നാനോ സിം, 5ജി, 4ജി, ബ്ലൂടൂത്ത് 5.4, വൈ-ഫൈ, ഒടിജി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്,
ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച്, എഐ നോട്ട് അസിസ്റ്റ്, എഐ ഇറേസ്, എഐ ട്രാന്‍സ്ക്രിപ്റ്റ് അസിസ്റ്റ്, എഐ കോള്‍ ട്രാന്സ്ലേഷന് തുടങ്ങിയ മറ്റ് എഐ സവിശേഷതകള്‍ക്കുള്ള പിന്തുണയും ഉള്‍പ്പെടുന്നു.
മീറ്റിയോര്‍ ഗ്രേ, ഫീനിക്സ് ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയും 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയും 12 ജിബി + 512 ജിബി വേരിയന്റിന് 41,999 രൂപയുമാണ് വില.