അപകടങ്ങൾക്കെതിരേ സംരക്ഷണം നേടാം
അപകടങ്ങൾക്കെതിരേ സംരക്ഷണം നേടാം
Friday, November 8, 2019 2:40 PM IST
എത്ര സൂക്ഷിച്ചാലും അപ്രതീക്ഷിതമായി അപകടങ്ങൾ കടന്നു വരാം. അതുകൊണ്ടു തന്നെ കരുതലിനൊപ്പം സംരക്ഷണവും കൂടിയെ തീരു. ലൈഫ് ഇൻഷുറൻസ് പോളിസിക്കൊപ്പം ഒരു അപകട ഇൻഷുറൻസ് പോളിസികൂടി സംരക്ഷണത്തിനായി ഒപ്പം കൂട്ടേണ്ടതുണ്ട്.
ചിലപ്പോൾ അപകടങ്ങൾ ചെറിയ പരിക്കുകളെ സമ്മാനിക്കുകയുള്ളു. അത് പെട്ടന്നങ്ങ് ശരിയാകും. എന്നാൽ ചിലപ്പോൾ കുറച്ചു നാളത്തേക്ക് ജോലിക്കൊന്നും പോകാനെ കഴിയാത്തവിധം പരിക്കുകൾ പറ്റാം. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ അംഗവൈകല്യം സംഭവിക്കാം. അതുമല്ലെങ്കിൽ ജീവൻ തന്നെ പോയേക്കാം.

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സാന്പത്തികമായ ബുദ്ധിമുട്ടുകൾ കൂടി വരുന്പോൾ അത് താങ്ങാനാകുന്നതിലും അപ്പുറമായിരിക്കും. ഒരു അപകട ഇൻഷുറൻസ് പോളിസിയുണ്ടെങ്കിൽ അതുവഴി ആശ്രിതർക്കും അപകടം സംഭവിക്കുന്നവർക്കും അൽപ്പം ആശ്വാസം ലഭിക്കും. അപകടം മൂലമുണ്ടാകുന്ന മരണം, ശാരീരികമായ പ്രശ്നങ്ങൾ, അംഗവൈകല്യം എന്നിവയെല്ലാം അപകട ഇൻഷുറൻസിൽ ഉൾപ്പെടും. റെയിൽ, റോഡ്, എയർ എന്നിവയിലുണ്ടാകുന്ന കൂട്ടിമുട്ടൽ, തകർച്ച, തീപിടുത്തം, മുങ്ങിപ്പോകൽ എന്നിങ്ങനെയുള്ള അപകടങ്ങൾക്കെല്ലാം കവറേജ് ലഭിക്കും.

അപകട ഇൻഷുറൻസിനെ രണ്ടുതരം

1. വ്യക്തിഗത പോളിസി
വ്യക്തികൾ വിവിധ അപകടങ്ങൾക്കെതിരെ എടുക്കുന്ന കവറേജാണിത്
2. ഗ്രൂപ്പ് കവറേജ്
തൊഴിലുടമകൾ തങ്ങളുടെ തൊഴിലാളികൾക്കുവേണ്ടിയും മറ്റും എടുക്കുന്ന പോളിസിയാണ് ഗ്രൂപ്പ് കവറേജ്. ഇത് മിക്കവാറും അടിസ്ഥാന പോളിസി മാത്രമായിരിക്കും. വ്യക്തിപരമായി എടുക്കുന്ന പോളിസിയെപ്പോലെ കവറേജൊന്നും ലഭിക്കണമെന്നില്ല.

അപകട ഇൻഷുറൻസിന്‍റെ കവറേജിൽ ഉൾപ്പെടുന്നത്
* S അപകട മരണം
* അപകടം മൂലമുണ്ടാകുന്ന പൂർണമായോ ഭാഗികമായോ ആയ അംഗവൈകല്യം
* അപകടം മൂലം അവയവങ്ങൾ മുറിച്ചു മാറ്റേണ്ടിവന്നാൽ
* തീവ്രവാദം മൂലമുണ്ടാകുന്ന അപകടങ്ങൾ

അപകട ഇൻഷുറൻസ് കവറേജിന്‍റെ നേട്ടങ്ങൾ
* ആശ്രിതർക്ക് സാന്പത്തിക സഹായം

* മെഡിക്കൽ ടെസ്റ്റുകളോ രേഖകളോ ആവശ്യമില്ല
* ലോകം മുഴുവൻ കവറേജ് ലഭിക്കും
* വ്യക്തിപരമായോ കുടുംബത്തിനു വേണ്ടിയോ, തൊഴിലാളികൾക്കായോ വാങ്ങാം
* എളുപ്പത്തിൽ ക്ലെയിം നേടാം
* 24 മണിക്കൂറും സേവനം
* നിയമപരമായി നീങ്ങുന്നതിനും മരണാനന്തര ചടങ്ങുകൾക്കും പണം ലഭിക്കും
* കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം ലഭിക്കും
* ആംബുലൻസ് ചെലവുകൾ
* ആശ്രിതർക്കുള്ള യാത്ര അലവൻസ്

ആരൊക്കെ അപകട ഇൻഷുറൻസ് എടുക്കണം

ഓരോരുത്തരുടെയും ജോലിയുടെ സ്വഭാവമനുസരിച്ച് അപകട ഇൻഷുറൻസ് എടുക്കേണ്ടതിന്‍റെ ആവശ്യകതയിൽ ഏറ്റക്കുറച്ചിലുണ്ടാകാം. പക്ഷേ, എല്ലാവരും തന്നെ വാഹനങ്ങൾ ഓടിക്കുന്നവരും യാത്ര ചെയ്യുന്നവരുമൊക്കെയാണ് അതുകൊണ്ട് എല്ലാവരും തന്നെ പോളിസി എടുക്കുന്നതാണാ് നല്ലത്.

കുറഞ്ഞ റിസ്ക് ഗ്രൂപ്പ്
* അക്കൗണ്ടന്‍റ്
* വക്കീൽ
* ബാങ്ക് ജീവനക്കാർ

ഉയർന്ന റിസ്ക് ഗ്രൂപ്പ്
* പണമിടപാടു നടത്തുന്നവർ
* ബിൽഡർമാർ
* കോണ്‍ട്രാക്ടർമാർ

വളരെ ഉയർന്ന റിസ്ക് ഗ്രൂപ്പ്
* പത്രപ്രവർത്തകർ
* പൊട്ടിത്തെറി സാധ്യതയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ
* പർവതാരോഹകർ

അപകട ഇൻഷുറൻസ് ക്ലെയിം

പോളിസി എടുക്കുന്പോൾ തന്നെ അപകടം നടന്ന ് എത്ര സമയത്തിനുള്ളിൽ അറിയിക്കണമെന്ന് കന്പനി പോളിസി ഉടമയെ അറിയിച്ചിട്ടുണ്ടാകും. അതുകൊണ്ടു തന്നെ അപകടം സംഭവിച്ചാൽ ഏത്രയും വേഗം അറിയിക്കണം.

* ബന്ധപ്പെടാനുള്ള നന്പർ
* പോളിസി നന്പർ
* അപകടം നടന്ന സമയവും തീയ്യതിയും
* അപകടം നടന്ന സ്ഥലം
* എങ്ങനെ അപകടം നടന്നു എന്നത്
* നഷ്ടം ഇത്രയും കാര്യങ്ങൾ കന്പനിയെ അറിയിക്കണം.

മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ
* മരണ സർട്ടിഫിക്കറ്റ്
* പോസ്റ്റ് മോർട്ടം റിപ്പോർട്ട്
* എഫ്ഐആർ
* മെഡിക്കൽ സർട്ടിഫിക്കറ്റ്
* മെഡിസിൻ ബില്ല്