ഉയർന്ന പലിശ കിട്ടാൻ 3 ലഘു സന്പാദ്യ പദ്ധതികൾ
ഇന്ത്യയിലെ പോസ്റ്റോഫീസ് ഒന്പതു സന്പാദ്യ പദ്ധതികളാണ് നിക്ഷേപകർക്കു മുന്നിൽ വച്ചിട്ടുള്ളത്. അതിൽ 8.6 ശതമാനം വരെ റിട്ടേണ്‍ നൽകുന്ന പദ്ധതികളുണ്ട്. ഉയർന്ന റിട്ടേണ്‍ നൽകുന്ന, എപ്പോഴും പരിഗണിക്കാവുന്ന മൂന്നുലഘുസന്പാദ്യ പദ്ധതികളെ പരിശോധിക്കുകയാണ് ചുവടെ.

ഗവണ്‍മെന്‍റിന്‍റെ 100 ശതമാനം പിന്തുണയുള്ള മുന്നു മികച്ച നികുതി ലാഭ ഉപകരണങ്ങളാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടും സുകന്യ സമൃദ്ധി അക്കൗണ്ടും മുതിർന്ന പൗന്മ·ാർക്ക് മാത്രം അനുവദനീയമായിട്ടുള്ള സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീമും.

നിരവധി വർഷങ്ങളായി പിപിഎഫ് സാധാരണ നിക്ഷേപകരുടേയും ശന്പളക്കാരുടേയും ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമായി തുടരുകയാണ്. നികുതിയിളവും അതിന്‍റെ റിട്ടേണുമാണ് നിക്ഷേപകരെ ആകർഷിച്ചുപോരുന്നത്.

പിപിഎഫും സുകന്യയും

പിപിഎഫിനൊപ്പം അടുത്ത കാലത്തു ആരംഭിച്ച സുകന്യ സമൃദ്ധി അക്കൗണ്ടും ഇപ്പോൾ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ പ്രിയപ്പെട്ട നിക്ഷേപമായി സുകന്യ മാറിയിട്ടുണ്ട്.

* ഈ രണ്ടു ഉപകരണങ്ങളും ട്രിപ്പിൾ ഇ ( എക്സംപ്റ്റ്, എക്സംപ്റ്റ്, എക്സംപ്റ്റ്) വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. അതായത് ഇതിൽ നിക്ഷേപിക്കുന്പോഴും ഇതിനു ലഭിക്കുന്ന പലിശയ്ക്കും ഇതു പിൻവലിക്കുന്പോഴും നികുതി നൽകേണ്ടതില്ല.
* നിക്ഷേപത്തിന്‍റെ പലിശ ഈ ഉപകരണങ്ങളുടെ കാലാവധിയോളം കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കും. മച്യൂരിറ്റി സമയത്താണ് ഇവ രണ്ടിൽനിന്നും തുക പിൻവലിക്കുവാൻ സാധിക്കുക.
* ഈ രണ്ട് ഉപകരണങ്ങളിലും 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് ആദായനികുതി നിയമം 80 സിയിൽ ഉൾപ്പെടുത്തി നികുതിയിളവു ലഭിക്കുന്നത്.
* പിപിഎഫ് അക്കൗണ്ട് തുറക്കാൻ 500 രൂപയും സുകന്യ സമൃദ്ധി തുടങ്ങുവാൻ 1000 രൂപയുമാണ് വേണ്ടത്.
* 2019 ജൂലൈ ഒന്നുമുതൽ പുതിയ പലിശ നിരക്കാണ് ഇവയ്ക്കു രണ്ടിനും. പിപിഎഫിന് 7.9 ശതമാനവും സുകന്യ സമൃദ്ധിക്ക് 8.4 ശതമാനവുമാണ് പലിശ. ഇതിന്‍റെ പലിശ നിരക്ക് ഓരോ ക്വാർട്ടറിലും ഗവണ്‍മെന്‍റ് പുതുക്കി നിശ്ചയിക്കും.


സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം

ലഘു സന്പാദ്യ പദ്ധതിയിൽ ഏറ്റവും ഉയർന്ന പലിശ നൽകുന്ന പദ്ധതിയാണ് സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം. 2019 ജൂലൈ- സെപ്റ്റംബർ കാലയളവിൽ ഈ പദ്ധതിക്കു ലഭിക്കുന്ന പലിശ 8.6 ശതമാനമാണ്.
* ഇതിന്‍റെ പലിശ മാർച്ച് 31, ജൂണ്‍ 30, സെപ്റ്റംബർ 30, ഡിസംബർ 31 എന്നീ തീയതികളിൽ നിക്ഷേപകനു ലഭിക്കും.
* അറുപതു വയസ് പൂർത്തിയായ എല്ലാ വ്യക്തികൾക്കും ഈ അക്കൗണ്ട് തുറക്കാം. ഒരു വ്യക്തിക്ക് സ്വന്തമായും പങ്കാളിയോടൊപ്പം സംയുക്തമായും അക്കൗണ്ട് തുറക്കാം.
* അക്കൗണ്ട് തുറക്കാൻ വേണ്ട കുറഞ്ഞ തുക 1000 രൂപയാണ്. മാക്സിമം നിക്ഷേപിക്കാവുന്ന തുക 15 ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള തുകയാണ് നിക്ഷേപിക്കുന്നതെങ്കിൽ കാഷ് ആയി നൽകി അക്കൗണ്ട് തുറക്കാം. അല്ലെങ്കിൽ ചെക്ക് വഴിയേ നിക്ഷേപം നടത്താനാകൂ.
* ഈ നിക്ഷേപത്തിന്‍റെ കാലാവധി അഞ്ചു വർഷമാണ്.
* നിക്ഷേപത്തിന് നോമിനേഷൻ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് തുറക്കുന്ന സമയത്തോ അതിനുശേഷമോ നോമിനിയെ വയ്ക്കാം.
* നിബന്ധനകൾക്കു വിധേയമായി നിക്ഷേപം അവസാനിപ്പിക്കാം. അക്കൗണ്ട് തുടങ്ങി ഒരു വർഷത്തിനുശേഷം അവസാനിപ്പിച്ചാൽ പലിശനിരക്കിൽനിന്ന് 1.5 ശതമാനം കുറയ്ക്കും. രണ്ടുവർഷത്തിനുശേഷമാണ് അവസാനിപ്പിക്കുന്നതെ ങ്കിൽ ഒരു ശതമാനമാണ് കുറയ്ക്കുക.
* പലിശ വരുമാനം 10000 രൂപയ്ക്കു മുകളിലാണെങ്കിൽ സ്രോതസിൽ നികുതി കിഴിക്കും. പലിശ വരുമാനത്തിനു നികുതിയിളവു ലഭിക്കുകയില്ല.
* പതിനഞ്ചു ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാമെങ്കിലും 80 സിയിൽ ഉൾപ്പെടുത്തി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവു ലഭിക്കുക.