നെക്സ്റ്റ് ജെൻ മാരുതി സുസുകി എർട്ടിഗ വിപണിയിൽ
Friday, November 23, 2018 3:08 PM IST
മുംബൈ: മാരുതി സുസുകി ഇന്ത്യയുടെ ഓൾ ന്യൂ എർട്ടിഗ വിപണിയിൽ അവതരിപ്പിച്ചു. 2012ൽ ആദ്യമായി വിപണിയിലെത്തിയതിനുശേഷം നിരവധി പ്രധാന മാറ്റങ്ങൾ വരുത്തിയാണ് ഓൾ ന്യൂ എർട്ടിഗ അവതരിപ്പിച്ചിരിക്കുന്നത്.
1.3 ലിറ്റർ ഡിഡിഐഎസ് ഡീസൽ, 1.5 ലിറ്റർ കെ15ബി പെട്രോൾ എൻജിനുകളിൽ അവതരിപ്പിച്ച വാഹനങ്ങൾ 5 സ്പീഡ് മാന്വൽ, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ലഭ്യമാണ്.
മഹീന്ദ്ര മറാസോ, ഹോണ്ട ബിആർവി തുടങ്ങിയ മോഡലുകളോട് മത്സരിക്കാനെത്തിയിരിക്കുന്ന പുതിയ എർട്ടിഗയ്ക്ക് മുൻഗാമിയെ അപേക്ഷിച്ച് നീളവും വീതിയും ഉയരവും കൂട്ടിയിട്ടിട്ടുണ്ട്. അതേസമയം വീൽബേസിൽ മാറ്റംവരുത്തിയിട്ടില്ല. മാന്വൽ പെട്രോളിന് 19.34 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 18.69 കിലോമീറ്ററും ഡീസലിന് 25.47 കിലോമീറ്ററും മൈലേജ് കമ്പനി ഉറപ്പുനല്കുന്നുണ്ട്.
അഞ്ചു നിറങ്ങളിൽ എത്തുന്ന എർട്ടിഗയുടെ പെട്രോൾ വേരിയന്റിന് 7.44 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലും ഡീസൽ വേരിയന്റിനും 8.84 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലുമാണ് വില.