ഫോർഡ് ഫിഗോ 2019 എഡിഷൻ വിപണിയിൽ
Monday, March 18, 2019 12:27 PM IST
കൊച്ചി: ചെറുകാർ വിപണിയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളിലൊന്നായ ഫിഗോയുടെ പരിഷ്കരിച്ച പതിപ്പ് ഫോർഡ് പുറത്തിറക്കി. ഫിഗോയുടെ മുൻഗാമികളുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ട്സുകളിൽ മാത്രം 1200 മാറ്റങ്ങൾ ഫോർഡ് വരുത്തിയിട്ടുണ്ട്.
അതുപോലെ തന്നെ വാഹനത്തിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ ലുക്കിലും പെർഫോമൻസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫിഗോയുടെ 2019 പതിപ്പിൽ മാന്വവൽ ട്രാൻസ്മിഷനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും അവതരിപ്പിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ പതിപ്പുകളിൽ വാഹനം ബുക്കിംഗിന് ലഭ്യമാണ്. പുതിയ ഫിഗോയുടെ ട്രാൻസ്മിഷന്റെ ഭാരത്തിൽ 15 ശതമാനം കുറവുള്ളതിനാൽ അധിക ഇന്ധനക്ഷമത വാഹനത്തിനുണ്ട്. സാധാരണ പതിപ്പുകൾക്കൊപ്പം ടോപ് ഓഫ് ദ ലൈൻ ഫിഗോ ബ്ലൂവും ഫോർഡ് അവതരിപ്പിച്ചിട്ടുണ്ട്. ഈ മോഡൽ പെട്രോളിലും ഡീസലിലും ലഭ്യമാണ്. വില 5.15 ലക്ഷം രൂപ (എക്സ് ഷോറൂം).