മാരുതി സെലേറിയോ
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ കാർ എന്ന പ്രത്യേകതയോടെയാണ് പെട്രോൾ സെലേറിയോ വിപണിയിലെത്തിയത്. ക്ലച്ച് കൂടാതെ ഗീയർമാറ്റം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ ( എഎംടി) .

സാവധാനം വണ്ടി ഓടിക്കേണ്ടിവരുന്ന നഗരവീഥികളിൽ , ക്ലച്ച് ചവിട്ടാതെ ഗീയർമാറാനുള്ള സൗകര്യം ഉപകാരപ്രദമാകും. ചുരുക്കത്തിൽ ഒരു ഓട്ടോമാറ്റിക് കാർ പോലെ സെലേറിയോ ഉപയോഗിക്കാം. അഞ്ച് സ്പീഡ് മാന്വൽ ഗീയർ ബോക്സുള്ള വകഭേദവും സെലേറിയോയ്ക്കുണ്ട്. ഓൾട്ടോ കെ 10 ന്‍റെ തരം ഒരു ലിറ്റർ എൻജിനാണ് സെലേറിയോയ്ക്കും. കരുത്ത് 67 ബിഎച്ച്പി. മൈലേജ് ലിറ്ററിന് 23.10 കിലോമീറ്റർ.


എസ്റ്റിലോ, എ സ്റ്റാർ മോഡലുകൾക്ക് പകരക്കാരനായാണ് 2014 ഫെബ്രുവരിയിൽ സെലേറിയോ വിപണിയിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള 10 കാറുകളുടെ പട്ടികയിൽ പല മാസങ്ങളിലും സെലേറിയോ ഇടം നേടാറുണ്ട്.
കൊച്ചി എക്സ്ഷോറൂം വില 4.42 ലക്ഷം രൂപ മുതൽ 5.61 ലക്ഷം രൂപ വരെ.