വിദേശ വിദ്യാഭ്യാസത്തിനു കേരളത്തിനു വഴിയൊരുക്കി ഫെയർ ഫ്യൂച്ചർ
തൊണ്ണൂറുകളുടെ തുടക്കത്തിൽ വിദേശത്ത് പോയി ഉപരിപഠനം നടത്തണമെങ്കിൽ മലയാളികൾക്ക് മുംബൈയിലെയോ ഡൽഹിയിലോ ബംഗളരൂവിലെയോ ഒക്കെയുള്ള വിദേശ സർവകലാശാലകളുടെ പ്രതിനിധിക ളുമായി ബന്ധപ്പെടേണ്ടിയിരുന്നു. കേരളത്തിൽ അത്തരത്തിലുള്ള ഒരു സ്ഥാപനവും ഉണ്ടായിരുന്നില്ല.

ആ സമയത്താണ് ആലപ്പുഴ എസ് ഡി കോളജിലെ പ്രൊഫസറായിരുന്ന പി എൻ സോമരാജന്‍റെയും ഡെപ്യൂട്ടി കളക്ടറായി വിരമിച്ച എസ്. ലളിതയുടേയും മകനായ എസ്. രാജ് ആലപ്പുഴയിൽ നിന്നും ബി എസ് സി സുവോളജി ബിരുദം നേടിയശേഷം വിദേശത്ത് ഉപരിപഠനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്.

ടോഫൽ, ജിമാറ്റ് ടോപ് സ്കോറർ ആയിരുന്ന അദ്ദേഹത്തിന് ഒരു പൈസ പോലും മുടക്കാതെ, രക്ഷിതാക്കളെ ആശ്രയിക്കാതെ എംബിഎയ്ക്ക് അമേരിക്കയിലെ സൗത്ത്ഡെക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചു.

പഠനത്തിനുശേഷം അഞ്ചു വർഷക്കാലത്തോളം ഡാലസിലും ന്യൂയോർക്കിലുമൊക്കെ വിവിധ കന്പനികളിൽ തൊഴിലെടുത്തശേഷമാണ് കാനഡയിൽ തുടർ പഠനത്തിന് അദ്ദേഹം പോയത്. അവിടെ വച്ച് നിരവധി അന്താരാഷ്ട്ര സർവകലാശാലകളുമായി അടുത്ത ബന്ധമുണ്ടാക്കിയപ്പോഴാണ് എന്തുകൊണ്ട് സ്വന്തം നാടായ കേരളത്തിൽ വിദേശ സർവകലാശാലകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്ന സ്ഥാപനത്തിന് രൂപം നൽകിക്കൂടാ എന്നചിന്ത രാജിന് ഉണ്ടായത്.
2006ൽ നാട്ടിൽ് മടങ്ങിയെത്തിയ രാജ് കൊച്ചിയിൽ രവിപുരത്ത് ഫെയർ ഫ്യൂച്ചർ എന്ന പേരിൽ എജ്യുക്കേഷൻ കണ്‍സൾട്ടൻസി സ്ഥാപനത്തിന് രൂപം കൊടുത്തു.

വിദേശത്തേക്ക് പോകാൻ അപ്പോഴും ബംഗളുരൂവിലേയും മുംബൈയിലേയും ഡൽഹിയിലേയുമൊക്കെ കണ്‍സൾട്ടൻസി സ്ഥാപനങ്ങളുടെ സേവനം തന്നെയാണ് മലയാളികൾ ആശ്രയിച്ചിരുന്നതിനാൽ മാസത്തിൽ കേവലം രണ്ടോ മൂന്നോ അന്വേഷണങ്ങൾ മാത്രമേ ഫെയർ ഫ്യൂച്ചറിന് ലഭിച്ചിരുന്നുള്ളു.

ആദ്യത്തെ വർഷം ഫെയർ ഫ്യൂച്ചറിന് അയക്കാനായത് കേവലം രണ്ടു വിദ്യാർത്ഥികളെ മാത്രമാണ്. ഓഫീസിന്‍റെ വാടക കൊടുക്കാനോ ജീവനക്കാർക്ക് ശന്പളം നൽകാനോ പോലുമുള്ള തുക സമാഹരിക്കാനാകാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരുമൊക്കെ എന്തുകൊണ്ട് തിരികെ വിദേശത്തേക്ക് പോയിക്കൂടാ എന്നു ചോദിക്കാൻ തുടങ്ങി. പക്ഷേ, രാജ് തോറ്റു പിന്മാറുന്ന കൂട്ടത്തിലായിരുന്നില്ല. ഏറ്റവും മികച്ച സേവനം ഏറ്റവും സുതാര്യമായ രീതിയിൽ നൽകിയാൽ വിദ്യാർത്ഥികളെ കേരളത്തിലെ കണ്‍സൾട്ടൻസി സ്ഥാപനത്തിലേക്ക് ആകർഷിക്കാനാകുമെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു.

രാജിന്‍റെ ആത്മവിശ്വാസവും കഠിനാധ്വാനവും എന്തായാലും ഫലം കണ്ടു. ഫെയർ ഫ്യൂച്ചർ കുറ്റമറ്റ പ്രവർത്തനം കാഴ്ച വയ്ക്കുന്ന സ്ഥാപനമെന്ന നിലയിൽ പേരെടുക്കാൻ തുടങ്ങിയതോടെ കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ ഇവിടേയ്ക്ക് എത്തിത്തുടങ്ങി. രാജ് ആകട്ടെ കൂടുതൽ കൂടുതൽ അന്താരാഷ്ട്ര സർവകലാശാലകളുടെ കേരളത്തിലെ ഡയറക്ട് പ്രതിനിധിയായി മാറുകയും ചെയ്തു.


കേവലം ഒരുലക്ഷം രൂപ പ്രവർത്തനമൂലധനമാക്കി ആരംഭിച്ച സ്ഥാപനം കഴിഞ്ഞ 14 വർഷത്തിനുള്ളിൽ 6000 കോടി രൂപയുടെ ബിസിനസാണ് എജ്യുക്കേഷൻ കണ്‍സൾട്ടൻസി രംഗത്ത് ചെയ്തത്. നാലായിരത്തിലധികം വിദ്യാർത്ഥികളെ വിവിധ വിദേശ സർവകലാശാല കോഴ്സുകൾക്ക് അയക്കുകയും അവർക്ക് വിദേശത്തോ നാട്ടിലോ മികച്ച ജോലിയിലെത്താൻ സഹായിക്കുകയും ചെയ്തിരിക്കുന്നു. ഇതിനിടെ ഫെയർ ഫ്യൂച്ചറിനോട് മത്സരിക്കാൻ വിവിധ വടക്കേന്ത്യൻ കന്പനികൾ വരെ കേരളത്തിലെത്തി യെങ്കിലും ആ കിടമത്സരംപോലും ഫെയർ ഫ്യൂച്ചറിന് അനുകൂലമായി മാറുകയാണുണ്ടായത്.

""വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കുന്ന സ്ഥാപനമായതിനാലാണ് ഫെയർ ഫ്യൂച്ചർ എന്ന പേര് ഞാൻ നൽകിയത്,’’ രാജ് പറയുന്നു.

2006ൽ ആരംഭിച്ചെങ്കിലും ആദ്യത്തെ രണ്ടുവർഷത്തെ മെല്ലെപ്പോക്കിനു ശേഷം 2009ലാണ് ഫെയർ ഫ്യൂച്ചറിന് നാട്ടിലും വിദേശത്തും പേരുണ്ടാക്കാനായത്. വിദേശ സർവകലാശാലകളുടെ പ്രതിനിധികളെ ഫെയർ ഫ്യൂച്ചറിലേക്ക് സർവകലാശാലകൾ അയക്കാൻ തുടങ്ങിയതോടെയും ബാങ്കുകൾ വിദ്യാഭ്യാസത്തിന് നിർലോഭം വായ്പകൾ നൽകാൻ തുടങ്ങിയതും കോഴ്സ് കഴിഞ്ഞ് വായ്പ തിരിച്ചടച്ചാൽ മതിയെന്ന് ബാങ്കുകൾ തീരുമാനിച്ചതും വിദേശത്ത് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാക്കി.
മറ്റ് പല വിദേശ വിദ്യാഭ്യാസ കണ്‍സൾട്ടൻസി സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി വ്യാജമായ വാഗ്ദാനങ്ങളൊന്നും തന്നെ ഫെയർ ഫ്യൂച്ചർ നൽകുന്നില്ലെതാണ് അവരുടെ ഏറ്റവും വലിയ സവിശേഷത

"ഞങ്ങൾ വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് യോഗ്യതയ്ക്കനുസരിച്ച് സർവകലാശാലകളിൽ പഠനത്തിന് അയക്കുക മാത്രമാണ് ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് ഏതു സ്ഥലത്തെ സർവകലാശാലയിൽ ഏതുതരം കോഴ്സിന് ചേരണമെന്നുള്ള കൗണ്‍സിലിംഗിനു പുറമേ, കുട്ടികളുടെ രക്ഷിതാക്കളുമായി കൂടിയാലോചിക്കുകയും സർവകലാശാലക ളിലേക്കുള്ള അപേക്ഷകൾ പ്രോസസ് ചെയ്യുകയും ചെയ്യുന്നു,’ രാജ് പറഞ്ഞു.
സത്യസന്ധവും സുതാര്യവുമായി നടത്തുന്ന വിദ്യാഭ്യാസ കണ്‍സൾട്ടൻസി സ്ഥാപനമെന്ന നിലയിൽ ഫെയർ ഫ്യൂച്ചർ കേരളത്തിന്‍റെ വിശ്വാസം ആർജിച്ച് മുന്നേറിക്കൊണ്ടി രിക്കുകയാണിന്ന്.

ഫെയർ ഫ്യൂച്ചറിന് എറണാകുളത്ത് രവിപുരത്തുള്ള ഓഫീസിനു പുറമേ വളഞ്ഞന്പലത്തും കോട്ടയത്തും ഓഫീസുകളുണ്ട്. കോഴിക്കോട്ടും കണ്ണൂരും ഓഫീസുകൾ തുറക്കാനും പദ്ധതിയുണ്ട്. വൈകാതെ ദുബായിലും കുവൈറ്റിലും ബെഹ്റിനിലും യുകെയിലും ഓഫീസ് തുറക്കാനു ദ്ദേശിക്കുന്നു.ലോകത്തെ പ്രമുഖമായ മുന്നൂറിലധികം യൂണിവേഴ്സിറ്റികളിലേക്ക് വിദ്യാർത്ഥികളെ അയക്കുന്ന സ്ഥാപനമായി ഫെയർ ഫ്യൂച്ചർ മാറിയിരിക്കുന്നു.