മൊബൈൽ ബിസിനസ് 50,000 കോടിയിൽ ഒതുക്കിത്തീർത്തു
Tuesday, July 9, 2019 12:55 PM IST
മുംബൈ: തങ്ങളുടെ മൊബൈൽ ഫോൺ ബിസിനസ് പൂർണമായും ഭാരതി എയർടെലിനു വിൽക്കുന്നതിനായി ടാറ്റാ മോട്ടോഴ്സ് 50,000 കോടി രൂപ നല്കി.
ഇടപാടുകാർക്കും സർക്കാരിനും നല്കാനുള്ള തുകയാണ് അടച്ചുതീർത്തത്. മൊബൈൽ ബിസിനസ് എയർടെലിനു വിൽക്കാനുള്ള തീരുമാനം രണ്ടു വർഷം മുന്പ് പ്രഖ്യാപിച്ചതാണ്.
ഹോൾഡിംഗ് കന്പനിയായ ടാറ്റാ സൺസ് ടെലി കമ്യൂണിക്കേഷൻസ് വകുപ്പിന് 10,000 കോടി രൂപ കഴിഞ്ഞ മാസമാണ് നല്കിയത്. ടാറ്റാ ടെലി സർവീസസിന്റെ 40,000 കോടി രൂപയുടെ വായ്പ അടച്ചുതീർത്തതിനുശേഷമായിരുന്നു അത്.